Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധന

text_fields
bookmark_border
പുതിയ മരണം: 7, പുതിയ കേസുകൾ: 351, രോഗമുക്തി: 239, ആകെ മരണം: 6563, ആകെ കേസുകൾ: 382059, ആകെ രോഗമുക്തി: 372456, ചികിത്സയിൽ: 3040, ഗുരുതരം: 553.
സൗദിയിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധന
cancel

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചികിത്സയിലുണ്ടായിരുന്നവരിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ച പുതുതായി 351 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 239 പേർ രോഗമുക്തി നേടുകയും ചെയ്തു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്.

ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 382059 ആയി. ഇവരിൽ 372456 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6563 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3040 പേർ ചികിത്സയിൽ ഉണ്ട്. ഇവരിൽ 553 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.5 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 175, കിഴക്കൻ പ്രവിശ്യ 74, മക്ക 42, മദീന 13, അൽ ഖസീം 12, അസീർ 8, ഹാഇൽ 7, അൽജൗഫ് 7, തബൂക്ക് 4, വടക്കൻ അതിർത്തി മേഖല 3, ജീസാൻ 3, നജ്റാൻ 2, അൽബാഹ 1.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid update
Next Story