സൗദിയിൽ ഇന്ന് 382 പുതിയ കോവിഡ് കേസുകളും 378 രോഗമുക്തിയും
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്തത് 382 കോവിഡ് കേസുകൾ. 378 പേർ ഇന്ന് രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ച് പേർ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 379474 ആയി. ഇതിൽ 370300 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 6524 ആയി.
രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 2650 പേർ ചികിത്സയിൽ കഴിയുന്നു. ഇവരിൽ 494 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 183, കിഴക്കൻ പ്രവിശ്യ 89, മക്ക 43, മദീന 12, അൽ ഖസീം 11, ഹാഇൽ 10, അൽബാഹ 8, വടക്കൻ അതിർത്തി മേഖല 6, അൽജൗഫ് 5, തബൂക്ക് 5, അസീർ 4, നജ്റാൻ 3, ജീസാൻ 3.

