സൗദിയിൽ കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങി
text_fieldsറിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകൾ ക്രമാനുഗതമായി കുറഞ്ഞുവരുന്നു. പുതുതായി 322 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. അസുഖബാധിതരിൽ 294 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ ആറ് പേർ കൂടി മരിച്ചു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 377383 ആയി. ഇതിൽ 368305 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6494 ആയി. 2584 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 481 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 167, കിഴക്കൻ പ്രവിശ്യ 66, മക്ക 37, അസീർ 8, നജ്റാൻ 8, അൽജൗഫ് 7, അൽഖസീം 6, മദീന 5, ജീസാൻ 5, വടക്കൻ അതിർത്തി മേഖല 5, ഹാഇൽ 4, തബൂക്ക് 3, അൽബാഹ 1.

