Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നു

text_fields
bookmark_border
  • പുതിയ മരണം: 4, പുതിയ കേസുകൾ: 335, രോഗമുക്തി: 323, ആകെ മരണം: 6470
  • ആകെ കേസുകൾ: 375668, ആകെ രോഗമുക്തി: 366735, ചികിത്സയിൽ: 2463, ഗുരുതരം: 486
saudi covidsaudi covid 6-2-21
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു​. കഴിഞ്ഞ 24 മണിക്കൂറിൽ 335 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. 323 പേർ രോഗമുക്തരായി.

രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ നാലു പേർ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 375668 ആയി. ഇതിൽ 366735 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6470 ആയി. 2463 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 486 പേരുടെ നില ഗുരുതരമാണ്.

ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 163, കിഴക്കൻ പ്രവിശ്യ 63, മക്ക 52, അൽഖസീം 15, അസീർ 10, നജ്‌റാൻ 8, അൽജൗഫ്​ 6, മദീന 5, ഹാഇൽ 4, ജീസാൻ 3, വടക്കൻ അതിർത്തി മേഖല 2, അൽബാഹ 2, തബൂക്ക്​ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid update
Next Story