സൗദിയിൽ 382 പേർ കൂടി കോവിഡ് മുക്തരായി
text_fieldsറിയാദ്: സൗദി അറേബ്യയിൽ 24 മണിക്കൂറിൽ 382 പേർ കൂടി കോവിഡ് മുക്തരായി. പുതുതായി 325 രോഗ ബാധ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പലയിടങ്ങളിലായികോവിഡ് ബാധിച്ചവരിൽ മൂന്ന് പേർ മരിച്ചു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 374691 ആയി. ഇതിൽ 365754 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6457 ആയി. 2489 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 510 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 171, കിഴക്കൻ പ്രവിശ്യ 53, മക്ക 44, അൽഖസീം 12, മദീന 7, അസീർ 7, ഹാഇൽ 6, അൽജൗഫ് 5, നജ്റാൻ 5, ജീസാൻ 5, അൽബാഹ 5, തബൂക്ക് 3, വടക്കൻ അതിർത്തി മേഖല 2.

