സൗദിയിൽ 334 പേർക്ക് കൂടി കോവിഡ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ പുതുതായി 334 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അസുഖ ബാധിതരിൽ 349 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ നാലുപേർ മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,73,702 ആയി. ഇതിൽ 3,64,646 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6445 ആയി.
2611 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 480 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 169, കിഴക്കൻ പ്രവിശ്യ 62, മക്ക 42, വടക്കൻ അതിർത്തി മേഖല 13, മദീന 12, അൽഖസീം 10, അസീർ 6, അൽബാഹ 5, അൽജൗഫ് 4, ഹാഇൽ 4, നജ്റാൻ 3, ജീസാൻ 2, തബൂക്ക് 2.

