സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്
text_fieldsറിയാദ്: സൗദി അറേബ്യയിൽ ആശ്വാസകരമായ രീതിയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. ഞായറാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 322 പേർക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. 282 പേർ രോഗമുക്തി നേടുകയും ചെയ്തു. എന്നാൽ രാജ്യതലസ്ഥാനമായ റിയാദിൽ രോഗവ്യാപനത്തിന് കുറവില്ല.
പുതിയ രോഗികളിൽ പകുതിയിലേറെയും അവിടെയാണ്. രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിഞ്ഞവരിൽ നാലുപേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 372732 ആയി. ഇതിൽ 363585 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6433 ആയി.
2714 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 459 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക് 1.7 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 167, കിഴക്കൻ പ്രവിശ്യ 64, മക്ക 40, അൽഖസീം 9, മദീന 7, അസീർ 7, ഹാഇൽ 5, അൽജൗഫ് 5, ജീസാൻ 5, വടക്കൻ അതിർത്തി മേഖല 4, നജ്റാൻ 4, തബൂക്ക് 3, അൽബാഹ 2.

