കോവിഡ്; സൗദിയിൽ ഇന്ന് പുതിയ രോഗികളെക്കാൾ കൂടുതൽ രോഗമുക്തി
text_fieldsfile photo
ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളെക്കാൾ കൂടുതൽ രോഗമുക്തി റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് കിഴക്കൻ പ്രവിശ്യയിൽ ആണ്. 314 പേർക്കാണ് ഇവിടെ പുതുതായി രോഗം ബാധിച്ചത്. രാജ്യത്താകെ ഇന്ന് 1,148 പുതിയ രോഗികളും 1,222 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 4,91,612 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,71,550 ഉം ആയി. 15 മരണങ്ങൾ പുതുതായി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,863 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 12,199 ആണ്. ഇവരിൽ 1,364 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.91 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 314, മക്ക 265, റിയാദ് 219, അസീർ 137, ജീസാൻ 62, മദീന 45, നജ്റാൻ 28, തബൂക്ക് 19, വടക്കൻ അതിർത്തി മേഖല 17, അൽ ഖസീം 14, ഹാഇൽ 13, അൽബാഹ 9, അൽ ജൗഫ് 6.

