കോവിഡ്: സൗദിയിൽ ഇതുവരെ മരിച്ചത് 6300 പേർ
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 6300 ആയി. ചൊവ്വാഴ്ച അഞ്ചുപേരാണ് മരിച്ചത്. 147 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 151 രോഗബാധിതർ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 364096 ഉം രോഗമുക്തരുടെ എണ്ണം 355857 ഉം ആയി.
അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1939 പേരിൽ 310 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 48, കിഴക്കൻ പ്രവിശ്യ 33, മക്ക 31, അസീർ 12, വടക്കൻ അതിർത്തി മേഖല 5, നജ്റാൻ 5, ഖസീം 5, തബൂക്ക് 3, മദീന 3, ജീസാൻ 1, ഹാഇൽ 1.

