Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ...

സൗദി അറേബ്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞു

text_fields
bookmark_border
സൗദി അറേബ്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞു
cancel

റിയാദ്​: സൗദി അറേബ്യയിൽ ​പുതിയ രോഗികളുടെയും ചികിത്സയിൽ കഴിയുന്നവരുടെയും എണ്ണത്തിൽ കാര്യമായ കുറവ്​. ബുധനാഴ്​ച പുതുതായി രോഗബാധ സ്ഥിരീകരിച്ചത്​ 418 പേർക്ക്​ മാത്രമാണ്​. അതെസമയം നേരത്തെ രോഗം ബാധിച്ച്​ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും കഴിയുന്നവരുടെ എണ്ണം 10683 ആയും കുറഞ്ഞു. ഇതിൽ 993 പേർക്ക്​ മാത്രമാണ്​ ഗുരുതര സ്ഥിതിയുള്ളത്​.

24 മണിക്കൂറിനിടെ 612 കോവിഡ്​ ബാധിതർ സുഖം പ്രാപിക്കുകയും 29 പേർ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ മരിക്കുകയും ചെയ്​തു. ആകെ റിപ്പോർട്ട്​ ചെയ്​ത 334,605 പോസിറ്റീവ്​ കേസുകളിൽ 319154 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4768 ആയി ഉയർന്നു. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.4 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ്​ മരണനിരക്ക്​. റിയാദ്​ 4, ജിദ്ദ 5, മക്ക 2, ഹുഫൂഫ്​ 1, ദമ്മാം 1, ത്വാഇഫ്​ 1, മുബറസ്​ 1, അബൂ അരീഷ്​ 1, ദമദ്​ 1, ഖമീസ്​ മുശൈത്ത്​ 1, ഹാഇൽ 1, ബുറൈദ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, തബൂക്ക്​ 1, ജീസാൻ 2, മഹായിൽ 1, സാംത 1 എന്നിവിടങ്ങളിലാണ് ബുധനാഴ്​ച മരണങ്ങൾ സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ ജിദ്ദയിലാണ്, 43. മക്ക​ 31, റിയാദ്​ 31, യാംബു​​​ 29, ഹുഫൂഫ്​ 25, മദീന 23, ബൽജുറഷി 21, ദമ്മാം 21, ഖമീസ്​ മുശൈത്ത്​​ 15, ജീസാൻ 15, അബഹ 12, മുബറസ്​ 11, ഖഫ്​ജി 10, അല്ലൈത്​ 6 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ബുധനാഴ്​ച 47,320 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,491,493 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1076, ജിദ്ദ 952, മക്ക 747, ഹുഫൂഫ്​ 249, ത്വാഇഫ്​ 203, ദമ്മാം 136, മദീന 133, അബഹ 112, ജീസാൻ 106, ബുറൈദ 98, മുബറസ്​ 76, ഹാഇൽ 70, തബൂക്ക്​ 69, ഹഫർ അൽബാത്വിൻ 69, അറാർ 63, സബ്​യ 43, മഹായിൽ 43, അൽബാഹ 37, ഖത്വീഫ് 34, അബൂ അരീഷ്​ 32, സകാക 27, ബീഷ​ 27, ഖമീസ്​ മുശൈത്ത്​​ 27, അൽറസ്​ 25, ബെയ്​ഷ്​ 24, വാദി ദവാസിർ 23, ഖർജ്​ 20, അൽഖുവയ്യ 18, സാംത 18, നജ്​റാൻ 16, അയൂൺ 17, ഖോബാർ 15, ​ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 9, അൽനമാസ്​ 8, അൽഅർദ 7, റഫ്​ഹ 7, ഹുറൈംല 6, അഹദ്​ റുഫൈദ 6, ദർബ്​ 6, ജുബൈൽ 5, അൽ-ജഫർ 5, സു​ൈലയിൽ 4, ഖുൻഫുദ 4, അഹദ്​ മസാറ 4, ശഖ്​റ 4, മുസാഹ്​മിയ 4, ദമദ്​ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ്​ 2, ശറൂറ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, അബ്​ഖൈഖ്​ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi covid​Covid 19
Next Story