സൗദിയിൽ കോവിഡ് മരണനിരക്ക് കുറയുന്നു
text_fieldsറിയാദ്: ആശ്വാസം പകർന്ന് സൗദി അറേബ്യയിൽ കോവിഡ് മൂലമുള്ള മരണനിരക്ക് കുറയുന്നു. ആഴ്ചകളായി 20ന് താഴെയായിരുന്ന പ്രതിദിന മരണസംഖ്യ ബുധനാഴ്ച 15നും താഴെയായി. രാജ്യത്തെ വിവിധയിടങ്ങളിലായി 14 പേരാണ് മരിച്ചത്. അതേസമയം 394 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 421 പേർക്ക് രോഗവിമുക്തിയുണ്ടായി.
ആകെ കോവിഡ് കേസുകളുടെ എണ്ണം 351849 ആയി. രോഗമുക്തരുടെ ആകെ എണ്ണം 338702ഉം ആയി ഉയർന്നു. ആകെ മരണസംഖ്യ 5590 ആണ്. 7557 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ തുടരുന്നു. ഇതിൽ 786 പേർക്ക് മാത്രമാണ് ഗുരുതരസ്ഥിതിയുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.
24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് റിയാദിലാണ്, 58.
മദീന 44,
മക്ക 29,
ഹാഇൽ 27,
ജിദ്ദ 25,
ഖമീസ് മുശൈത് 16,
യാംബു 15,
ഹുഫൂഫ് 12,
ഖത്വീഫ് 8,
ദമ്മാം 7,
മഹദ് അൽദഹബ് 7,
ബുറൈദ 6,
അറാർ 6,
അൽഹർജ 5 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

