Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്; സൗദിയിൽ നിലവിൽ ചികിത്സയിലുള്ള രോഗികൾ 3,495
text_fieldsbookmark_border
ജിദ്ദ: സൗദിയിൽ പുതുതായി 131 പുതിയ രോഗികളും 113 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 8,15,326 ഉം രോഗമുക്തരുടെ എണ്ണം 8,02,499 ഉം ആയി. പുതുതായി ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,332 ആയി.
നിലവിൽ 3,495 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 40 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.43 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 47, ജിദ്ദ 20, അൽബഹ 9, മദീന 8, ദമ്മാം 6, മക്ക 5, ത്വാഇഫ് 4, അൽഖർജ് 3, തബൂക്ക്, ബുറൈദ, ജിസാൻ, അബഹ, ഹുഫൂഫ്, ജുബൈൽ, ദഹ്റാൻ 2 വീതം, മറ്റിടങ്ങളിലെല്ലാം കൂടി 15
Next Story

