Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 105 പേർക്ക് കോവിഡ്, 134 പേർക്ക് കോവിഡ് മുക്തി

text_fields
bookmark_border
മരണം 3, ചികിത്സയിലുള്ളവർ 3,886, ഗുരുതരാവസ്ഥയിലുള്ളവർ 82
covid test 8322
cancel

ജിദ്ദ: സൗദിയിൽ പുതുതായി 105 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 134 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ മൂന്ന്​ മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 811,853 ഉം രോഗമുക്തരുടെ എണ്ണം 798,698 ഉം ആയി.

രാജ്യത്തെ ആകെ മരണം 9,269 ആയി. നിലവിൽ 3,886 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 80 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.37 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 28, ജിദ്ദ 19, ദമ്മാം 14, ഹുഫൂഫ് 6, മക്ക 5, മദീന 4, അബ്​ഹ 4, ബുറൈദ 3, ത്വാഇഫ്​ 2, അൽബാഹ 2, ദഹ്​റാൻ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid update
Next Story