Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന്​ 630 കോവിഡ്​ കേസുകൾ

text_fields
bookmark_border
മരണം: 2, കോവിഡ്​ മുക്തി: 406, ചികിത്സയിലുള്ളവർ: 6,411, ഗുരുതരാവസ്ഥയിലുള്ളവർ: 64
covid 19
cancel
Listen to this Article

റിയാദ്​: സൗദിയിൽ പുതിയ കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 630 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. നിലവിലെ രോഗബാധിതരിൽ 406 പേർ കൂടി സുഖം പ്രാപിച്ചു. രണ്ട്​ മരണവും റിപ്പോർട്ട്​ ചെയ്തു.

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,59,856 ഉം രോഗമുക്തരുടെ എണ്ണം 7,44,327 ഉം ആയി. രാജ്യത്തെ ആകെ മരണം 9,118 ആയി തുടരുന്നു. നിലവിൽ 6,411 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 64 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.98 ശതമാനവും മരണനിരക്ക് 1.20 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 153, റിയാദ്​ 130, മക്ക 78, മദീന 46, ദമ്മാം 28, ത്വാഇഫ്​ 24, ജീസാൻ 24, അബഹ 15, അൽബാഹ 12, ബുറൈദ 6, തബൂക്​ 5, അബൂ അരീഷ്​ 5, ബൽ ജുറൈഷി 5, ഖമീസ്​ മുശൈത്ത്​ 4, ഖോബാർ 4, ഹുഫൂഫ്​ 4, യാംബു 4, ഉനൈസ 4, മഖ്​വ 4, ബീഷ 4, ഹാഇൽ 3, ജുബൈൽ 3, ഖർജ്​ 3, ഖുലൈസ്​ 2, അഹദ്​ റുഫൈദ 2, അറാർ 2, നജ്​റാൻ 2, അഫീഫ്​ 2, അൽറസ്​ 2, ഖത്വീഫ്​ 2, ദഹ്​റാൻ 2, മഹായിൽ 2, കാമിൽ 2, സാംത 2, സബ്​യ 2, തുർബ 2, അൽഉല 2, വാദി ദവാസിർ 2.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid update
Next Story