Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന് പുതിയ രോഗികളേക്കാൾ കൂടുതൽ രോഗമുക്തി

text_fields
bookmark_border
പുതിയ രോഗികൾ: 4,535, രോഗമുക്തി: 5,072, മരണം: 2, ചികിത്സയിലുള്ളവർ: 43,600
saudi covid
cancel

ജിദ്ദ: സൗദിയിൽ ഇന്ന് പുതിയ കോവിഡ് രോഗികളേക്കാൾ കൂടുതൽ രോഗമുക്തി രേഖപ്പെടുത്തി. പുതുതായി 4,535 രോഗികളും 5,072 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.

ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 6,52,354 ഉം രോഗമുക്തരുടെ എണ്ണം 5,99,834 ഉം ആയി. പുതുതായി രണ്ട് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,920 ആയി.

നിലവിൽ 43,600 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 655 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 91.94 ശതമാനവും മരണനിരക്ക് 1.36 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 1,408, ജിദ്ദ 566, മക്ക 199, അബഹ 166, മദീന 157, ദമ്മാം 147, ജിസാൻ 91, ഹുഫൂഫ് 75.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid toll jan23
Next Story