Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഇന്ന്​ 17 പേർ...

സൗദിയിൽ ഇന്ന്​ 17 പേർ മരിച്ചു; 1581 പുതിയ രോഗികൾ

text_fields
bookmark_border
സൗദിയിൽ ഇന്ന്​ 17 പേർ മരിച്ചു; 1581 പുതിയ രോഗികൾ
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേർ മരിച്ചു. രാജ്യത്ത്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത ശേഷമുണ്ടായ ഏറ്റവും ഉയർന്ന  മരണനിരക്കാണിത്​. ഇതോടെ ആകെ മരണസംഖ്യ 458 ആയി. മക്ക (7), ജിദ്ദ (7), മദീന (1), ദമ്മാം (2) എന്നിവിടങ്ങളിലാണ്​ മരണം. പുതുതായി 1581 പേർക്ക്​ കോവിഡ്​  പരിശോധന ഫലം പോസിറ്റീവായി. 2460 പേർ സുഖം പ്രാപിച്ചു. 

രാജ്യത്ത്​ ഇതുവരെ കോവിഡ്​ പോസിറ്റീവായവരുടെ എണ്ണം 81766 ആണ്​. ഇതിൽ 57013 പേർ സുഖം  പ്രാപിച്ചു. 24,295 ആളുകൾ മാത്രമേ ആശുപത്രികളിൽ ചികിത്സയിലുള്ളൂ. രാജ്യത്താകെ ഇതുവരെ 787,465 കോവിഡ്​ പരിശോധനകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 40ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ്​ താമസ കേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​െൻറ പരിശോധനയ്​ക്ക്​ പുറമെ മൂന്നാം ഘട്ടമായി ജൂൺ ഒന്ന്​ മുതൽ മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനകൾ നടത്തും. 

അതിനിടെ റിയാദിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. കഴിഞ്ഞ കുറച്ചുനാളുകളായി വളരെ ഉയർന്ന നിലയിലായിരുന്നു. പുതുതായി 483 രോഗികളെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. മക്കയിലും ജിദ്ദയിലും ഏഴുപേർ വീതമാണ്​ വെള്ളിയാഴ്​ച മരിച്ചത്​. ഇതോടെ മക്കയിൽ 206ഉം ജിദ്ദയിൽ 133 ഉം ആയി മരണസംഖ്യ.

പുതിയ രോഗികൾ:

റിയാദ്​ 483, ജിദ്ദ 251, മക്ക 189, ദമ്മാം 124, ഹുഫൂഫ്​ 107, മദീന 52, ജുബൈൽ 49, ഖുലൈസ്​ 33, ഖത്വീഫ്​ 30, അബ്​ഖൈഖ്​ 26, ഖോബാർ 18, ഹാഇൽ 15, ത്വാഇഫ്​ 14,  ദഹ്​റാൻ 13, അഹദ്​ റുഫൈദ 11, അൽഖർജ്​ 11, വാദി ദവാസിർ 10, നജ്​റാൻ 9, യാംബു 8, തബൂക്ക്​ 7, അബഹ 6, ഖമീസ്​ മുശൈത്​ 6, സുലൈയിൽ 6, ഹുത്ത ബനീ തമീം 6,  ബുറൈദ 5, ഹഫർ അൽബാത്വിൻ 5, ഹുറൈംല 5, സഫ്​വ 4, ബേഷ്​ 4, സുൽഫി 4, റൂമ 4, അൽഅയൂൻ 3, റാനിയ 3, അൽനമാസ്​ 3, സബ്​യ 3, ശറൂറ 3, അൽഖുവയ്യ 3,  റുവൈദ അൽഅർദ 3, തുമൈർ 3, അൽജഫർ 2, ഖിൽവ 2, അൽസഹൻ 2, അൽഖസ്​റ 2, അൽമജാരിദ 2, ​ബീഷ 2, നാരിയ 2, ജീസാൻ 2, റാബിഗ്​ 2, ലൈല 2, അൽദിലം 2,  അൽവജ്​ഹ്​ 1, മഖ്​വ 1, തബർജൽ 1, അൽഅയ്​സ്​ 1, വാദി അൽഫറഅ 1, ബുഖൈരിയ 1, അൽറസ്​ 1, ഉനൈസ 1, അൽഹദ 1, അൽമദ്ദ 1, വാദി ബിൻ ഹസ്​ബൽ 1, സബ്​ത്​  അൽഅലായ 1, അൽദർബ്​ 1, അൽഅർദ 1, അൽദായർ 1, അൽഒവയ്​ഖല 1, അഫീഫ്​ 1, ദുർമ 1, ശഖ്​റ 1, താദിഖ്​ 1  

മരണസംഖ്യ:

മക്ക 206, ജിദ്ദ 133, മദീന 48, റിയാദ്​ 26, ദമ്മാം 14, ഹുഫൂഫ്​ 4, അൽഖോബാർ 4, ജുബൈൽ 3, ബുറൈദ 3, ത്വാഇഫ്​ 3, ബീഷ 2, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​,  അൽബദാഇ 1, തബൂക്ക്​ 1, വാദി ദവാസിർ 1, യാംബു 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1, ഹാഇൽ 1

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam newscovid 19saudi covid
News Summary - Saudi covid today update -Gulf News
Next Story