സൗദിയിൽ നേരിയ ആശ്വാസത്തി​െൻറ പെരുന്നാൾ; 43,520 ​പേർ രോഗമുക്തർ

  • ഞായറാഴ്​ച രോഗമുക്തർ 2,284, മരണം 11

covid-19

റിയാദ്​: സൗദി അറേബ്യയിൽ നേരിയ ആശ്വാസം പകരുന്ന കണക്കാണ്​ ഇന്ന്​ പെരുന്നാൾ ദിനത്തിലും പുറത്തുവന്നത്​. രോഗമുക്തരുടെ എണ്ണം 43,520 ആയി ഉയർന്നു. 2,284 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായത്​. അതെസമയം 2,399 പേർക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുംകൂടി ചേരു​േമ്പാൾ കോവിഡ്​ ബാധിതരുടെ ആകെ എണ്ണം 70,161 ആവുമെങ്കിലും 28,650 പേർ മാത്രമേ രാജ്യത്തെ വിവിധ ആ​ശുപത്രികളിലായി ചികിത്സയിലുള്ളൂ. ഇതിൽ 372 പേരുടെ നില ഗുരുതരമാണ്​. 

എന്നാൽ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. രോഗം ബാധിക്കുന്നവരുടെ എണ്ണം ഉയരു​ന്നുണ്ടെങ്കിലും ഭൂരിപക്ഷം പേരും വേഗം സുഖം പ്രാപിക്കുന്നത്​ മൊത്തത്തിൽ ആശ്വാസം പകരുന്നതാണ്​. മരണനിരക്കും ആഗോള നിലയുമായി താരതമ്യം ചെയ്യു​േമ്പാൾ വളരെ കുറവാണ്​ സൗദി അറേബ്യയിൽ. ഞായറാഴ്​ച 11പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 390 ആയെങ്കിലും ആഗോള ശരാശരിയെക്കാൾ വളരെ താഴ്​ന്നതാണ്​ ഇൗ കണക്ക്​.​ ജീവഹാനി തടയുന്നതിൽ സൗദി സാഹചര്യം അനുകൂലമാണെന്നത്​ ആരോഗ്യപ്രവർത്തകർക്ക്​ ആത്മവിശ്വാസം പകരുന്നതാണ്​. 

ഒരു സൗദി പൗരനും 10 വിവിധ രാജ്യക്കാരുമാണ്​ മക്കയിലും റിയാദിലുമായി മരിച്ചത്​. മക്കയിൽ 10ഉം റിയാദിൽ ഒരാളുമാണ്​ മരിച്ചത്​. 21 ശതമാനം സ്​ത്രീകളും 10 ശതമാനം കുട്ടികളുമെന്ന നില പുതിയ രോഗികളിലും തുടരുകയാണെന്ന്​​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽ അലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവാക്കൾ മൂന്ന്​​​​​ ശതമാനമേയുള്ളൂ​. അതേസമയം സൗദി പൗരന്മാരുടെ എണ്ണം 34 ശതമാനമാണ്​​. ബാക്കി 66 ശതമാനം രാജ്യത്തുള്ള മറ്റ്​ ദേശക്കാരാണ്​. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,919 കോവിഡ്​ പരിശോധനകൾ നടന്നു​. രാജ്യത്താകെ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 7,03,534 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 36ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​​െൻറ പരിശോധനക്ക്​​ പുറമെ മൂന്നാം ഘട്ടമായി മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കൂടി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്​.

പുതിയ രോഗികൾ

റിയാദ്​ 742, മക്ക 611, ജിദ്ദ 474, ദമ്മാം 136, ​ഖോബാർ 120, ജുബൈൽ 82, മദീന 69, ത്വാഇഫ്​ 25, ഖത്വീഫ്​ 22, ഖുലൈസ്​ 19, ഹുഫൂഫ്​ 18, ഹാഇൽ 12, ബുറൈദ 12, ദഹ്​റാൻ 7, ബേഷ്​ 6, അൽഖർജ്​ 6, തുറൈബാൻ 4, ശറൂറ 4, മഹായിൽ 3, തബൂക്ക്​ 3, ബുഖൈരിയ 2, അൽസഹൻ 2, റാസതനൂറ 2, സബ്​യ 2, റാബിഗ്​ 2, റൂമ 2, അഖീഖ്​ 1, അൽബാഹ 1, ഹനാഖിയ 1, യാംബു 1, അൽറാസ്​ 1, അൽഗൂസ്​ 1, അൽഖറഇ 1, അബഹ 1, ഖമീസ്​ മുശൈത്​ 1, മോഖഖ്​ 1, മജ്​മഅ 1, ഹഖ്​ൽ 1. 

മരണസംഖ്യ

മക്ക 174, ജിദ്ദ 114, മദീന 43, റിയാദ്​ 22, ദമ്മാം 10, ഹുഫൂഫ്​ 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 3, ബീഷ 2, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1, തബൂക്ക്​ 1, ത്വാഇഫ്​ 1, വാദി ദവാസിർ 1, യാംബു 1, റഫ്​ഹ 1, അൽഖർജ്​ 1, നാരിയ 1


 

Loading...
COMMENTS