Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്​ ബാ​ധി​ച്ച്​...

കോ​വി​ഡ്​ ബാ​ധി​ച്ച്​ സൗ​ദി​യി​ൽ ആ​ല​പ്പു​ഴ, കൊ​ല്ലം സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ്​ ബാ​ധി​ച്ച്​ സൗ​ദി​യി​ൽ ആ​ല​പ്പു​ഴ, കൊ​ല്ലം സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു
cancel
camera_alt??????????, ??.???. ?????????,

ദ​മ്മാം/​ജു​ബൈ​ൽ: കോ​വി​ഡ്​ ബാ​ധി​ച്ച്​ സൗ​ദി അ​റേ​ബ്യ​യി​ൽ ര​ണ്ട്​ മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. ആ​ല​പ്പു​ഴ കാ​യം​കു​ളം എ​രു​വ ചെ​റു​കാ​വി​ൽ സ്വ​ദേ​ശി ഷ​ഹാ​ന മ​ൻ​സി​ലി​ൽ ജ​ഹാം​ഗീ​ർ (59) ദ​മ്മാ​മി​ലും കൊ​ല്ലം ഈ​സ്​​റ്റ്​ ക​ല്ല​ട കൊ​ടു​വി​ള ശി​ങ്കാ​ര​പ്പ​ള്ളി സ്വ​ദേ​ശി കാ​ഞ്ഞി​രം​തു​ണ്ടി​ൽ പി.​ജി. ജോ​ൺ​സ​ൺ (55) ജു​ബൈ​ലി​ലു​മാ​ണ്​ മ​രി​ച്ച​ത്. ക​ടു​ത്ത പ​നി​യും ചു​മ​യും ശ്വാ​സ​ത​ട​സ​വും ബാ​ധി​ച്ച്​ അ​ത്​ ന്യു​മോ​ണി​യാ​യി മാ​റി​യ​തി​നെ തു​ട​ർ​ന്ന്​ ര​ണ്ടാ​ഴ്ച മു​മ്പ്​ ദ​മ്മാം സെ​ന്‍ട്ര​ല്‍ ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ വെ​ൻ​റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. കൊ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വ് എ​ന്ന്​ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്​​തു.

തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ആ​രോ​ഗ്യ നി​ല വ​ഷ​ളാ​വു​ക​യും ചൊ​വ്വാ​ഴ്​​ച രാ​വി​ലെ മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഭാ​ര്യ: ഷാ​ഹി​ദ, മ​ക്ക​ൾ: ഷ​ഹാ​ന, ഷാ​ഹി​ർ, സു​മീ​ർ, സാ​നി​യ. ദ​മ്മാം മെ​ഡി​ക്ക​ല്‍ കോം​പ്ല​ക്​​സ്​ മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ൻ നാ​സ് വ​ക്ക​ത്തി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ല്‍ പു​രോ​ഗ​മി​ക്കു​ന്നു.

ജു​ബൈ​ലി​ൽ ജോ​ലി ചെ​യ്യു​ന്ന പി.​ജി. ജോ​ൺ​സ​ൺ നാ​ട്ടി​ൽ പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ടെ​യാ​ണ്​ പ​നി ബാ​ധി​ച്ച്​ കി​ട​പ്പി​ലാ​യ​ത്. പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും ജു​ബൈ​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി മ​രി​ച്ചു. സൗ​ദി​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യി​ൽ 10 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ദീ​പ്തി, മ​ക​ൻ: അ​ക്ഷ​യ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudicovid death
News Summary - saudi covid death
Next Story