കോവിഡ്: സൗദിയിൽ 81 പേർക്ക് രോഗമുക്തി; 70 പുതിയ രോഗികൾ, അഞ്ച് മരണം
text_fieldsfile photo
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരിൽ 81 പേർ കൂടി സുഖം പ്രാപിച്ചു. പുതുതായി 70 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ച് മരണം കൂടി കോവിഡ് മൂലമാണെന്ന്് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,46,549 ആയി. ഇതിൽ 5,35,531 പേർ രോഗമുക്തരായി.
ആകെ മരണസംഖ്യ 8,661 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,357 ആണ്. ഇതിൽ 343 പേരുടെ സ്ഥിതി മാത്രമാണ് ഗുരുതരം. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 21, മക്ക 19, കിഴക്കൻ പ്രവിശ്യ 7, മദീന 6, അൽഖസീം 5, അസീർ 3, നജ്റാൻ 3, ജീസാൻ 2, തബൂക്ക് 1, അൽജൗഫ് 1, ഹാഇൽ 1, അൽബാഹ 1. സൗദി അറേബ്യയിൽ ഇതുവരെ 40,694,512 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

