Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 353 പേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
മരണം: 4, പുതിയ കേസുകൾ: 353, രോഗമുക്തി: 249, ആകെ മരണം: 6410, ആകെ കേസുകൾ: 370987, ആകെ രോഗമുക്തി: 362062, ചികിത്സയിൽ: 2515, ഗുരുതരം: 427
saudi covid
cancel

റിയാദ്​: സൗദി അറേബ്യയിൽ 353 പേർക്ക്​ കൂടി പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചു​. തിങ്കളാഴ്​ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം രോഗമുക്തി നിരക്കിൽ കുറവുണ്ട്​. രാജ്യത്താകെ 249 രോഗികൾ മാത്രമാണ്​ സുഖം പ്രാപിച്ചത്​. രാജ്യത്ത്​ വിവിധയിടങ്ങളിലായി നാലു മരണങ്ങളും റിപ്പോർട്ട്​ ചെയ്​തു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 370987 ആയി. ഇതിൽ 362062 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6410 ആയി. 2515 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 427 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.

രാജ്യത്തെ ​കോവിഡ്​ മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക്​ 1.7 ശതമാനമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കൊവിഡ്​ കേസുകൾ: റിയാദ്​ 168, കിഴക്കൻ പ്രവിശ്യ 66, മക്ക 38, അൽബാഹ 23, മദീന 14, അൽഖസീം 12, അൽജൗഫ്​ 7, നജ്​റാൻ 6, അസീർ 6, വടക്കൻ അതിർത്തി മേഖല 4, ജീസാൻ 3, ഹാഇൽ 4, തബൂക്ക്​ 3.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - saudi covid 9-2-21
Next Story