കോവിഡ്: സൗദിയിൽ ഇന്ന് 51 പുതിയ രോഗികൾ
text_fieldsജിദ്ദ: സൗദിയിൽ ഇന്ന് 51 പുതിയ കോവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രണ്ട് പേർ മാത്രമാണ് കോവിഡ് മൂലം മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളവരിൽ 56 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,303 ഉം രോഗമുക്തരുടെ എണ്ണം 5,37,338 ഉം ആയി. ആകെ മരണസംഖ്യ 8,780 ആയി ഉയർന്നു. ഗുരുതര നിലയിലുള്ളവരുടെ എണ്ണം 77 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 19, ജിദ്ദ 9, ബുറൈദ് 2, മക്ക 2, ജീസാൻ 2, ദമ്മാം 2, മറ്റ് 16 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. സൗദി അറേബ്യയിൽ ഇതുവരെ 45,424,334 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.

