Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്: സൗദിയിൽ പുതിയ രോഗികളെക്കാൾ രോഗമുക്തി ഉയർന്നു

text_fields
bookmark_border
പുതിയ രോഗികൾ: 522, രോഗമുക്തി 574, മരണം 3, ചികിത്സയിലുള്ളവർ 7,399, ഗുരുതരാവസ്ഥയിലുള്ളവർ 139
കോവിഡ്: സൗദിയിൽ പുതിയ രോഗികളെക്കാൾ രോഗമുക്തി ഉയർന്നു
cancel
Listen to this Article

ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് ബാധിതരെക്കാൾ രോഗമുക്തി ഉയർന്നു. 24 മണിക്കൂറിനിടെ പുതുതായി 522 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. 574 പേർക്ക് രോഗമുക്തി ഉണ്ടായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 806,401 ഉം രോഗമുക്തരുടെ എണ്ണം 789,766 ഉം ആയി. രാജ്യത്തെ ആകെ മരണം 9,236 ആയി തുടരുന്നു.

നിലവിൽ 7,399 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 139 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.93 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 154, ജിദ്ദ 95, ദമ്മാം 37, മക്ക 29, മദീന 22, ത്വാഇഫ് 14, അബ്ഹ 14, ഹുഫൂഫ് 12, ദഹ്റാൻ 10, ബുറൈദ 8, അൽബഹ 6, ജീസാൻ 6, അറാർ 4, ഹാഇൽ 4, ഖർജ് 4, തബൂക്ക് 3, ഖമീസ് മുശൈത്ത് 3, നജ്റാൻ 3,​ ഖോബാർ 3, യാംബു 3, ബൽജുറൈഷി 3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi covid 19 updates
Next Story