Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോവിഡ്​: സൗദിയിൽ...

കോവിഡ്​: സൗദിയിൽ പുതിയ കേസുകൾ വീണ്ടും 500ന്​ മുകളിൽ

text_fields
bookmark_border
കോവിഡ്​: സൗദിയിൽ പുതിയ കേസുകൾ വീണ്ടും 500ന്​ മുകളിൽ
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ് വ്യാപനത്തിൽ നേരിയ വർധനവ്​.​ ഒരാഴ്​ചയിലേറെയായി 400ൽ താഴെയായിരുന്ന പുതിയ കേസുകൾ ബുധനാഴ്​ച 501 ആയി ഉയർന്നു. 481 പേരാണ്​ പുതുതായി സുഖം പ്രാപിച്ചത്​. 21 പേർ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മരിച്ചു. ആകെ റിപ്പോർട്ട്​ ചെയ്​ത 340,590 പോസിറ്റീവ്​ കേസുകളിൽ 326,820 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായി. ആകെ മരണസംഖ്യ 5108 ആയി. മരണനിരക്ക്​ 1.5 ശതമാനമായി. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8662 പേരാണ്​.

അതിൽ 830 പേരുടെ നില ഗുരുതരമാണ്​. ജിദ്ദ 2, മക്ക 2, ഹുഫൂഫ്​ 2, ത്വാഇഫ്​ 1, മുബറസ്​ 1, ഹാഇൽ 1, ബുറൈദ 1, അബഹ 2, ഹഫർ അൽബാത്വിൻ 1, നജ്​റാൻ 1, ജീസാൻ 2, ബീഷ 1, അബൂ അരീഷ്​ 1, അറാർ 1, അൽറസ്​ 1, അൽജഫർ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് ബുധനാഴ്​ച മരണങ്ങൾ സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്, 57. മക്ക​ 47, റിയാദ്​ 42, യാംബു​​ 33, ഹുഫൂഫ്​ 25, ദമ്മാം 21, ജിദ്ദ​ 19, അബഹ​ 18, ബുറൈദ​ 17, മുബറസ്​ 13, ഖമീസ്​ മുശൈത്ത്​ 12, നജ്​റാൻ 10, വാദി ദവാസിർ 9, അഖീഖ്​ 8 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. ബുധനാഴ്​ച നടത്തിയ 51,849 ടെസ്​റ്റ്​ ഉൾപ്പെടെ രാജ്യത്ത്​ ഇതുവരെ നടന്ന ആകെ കോവിഡ്​ ടെസ്​റ്റുകളുടെ എണ്ണം 7,161,827 ആയി.

saമരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1105, ജിദ്ദ 1002, മക്ക 786, ഹുഫൂഫ്​ 267, ത്വാഇഫ്​ 214, ദമ്മാം 140, മദീന 136, അബഹ 134, ജീസാൻ 131, ബുറൈദ 113, ഹഫർ അൽബാത്വിൻ 81, ഹാഇൽ 81, മുബറസ്​ 80, തബൂക്ക്​ 75, അറാർ 67, സബ്​യ 49, മഹായിൽ 45, അൽബാഹ 44, അബൂ അരീഷ്​ 41, നജ്​റാൻ 36, ഖത്വീഫ് 34, അൽറസ്​ 31, ഖമീസ്​ മുശൈത്ത്​​ 30, സകാക 29, ബീഷ​ 29, ബെയ്​ഷ്​ 27, വാദി ദവാസിർ 23, ഖർജ്​ 20, സാംത 20, അയൂൺ 19, അൽഖുവയ്യ 18, ഖോബാർ 15, ​ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 11, റഫ്​ഹ 10, അൽഅർദ 9, അൽനമാസ്​ 8, അഹദ്​ മസറ 8, ജുബൈൽ 8, അഹദ്​ റുഫൈദ 7, ഹുറൈംല 6, ദർബ്​ 6, അൽ-ജഫർ 6, ദമദ്​ 5, ഖുറയാത്​ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, മുസാഹ്​മിയ 4, നാരിയ 4, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, സുൽഫി 3, അൽദായർ 3, റാബിഖ്​ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, ശറൂറ 2, അബ്​ഖൈഖ്​ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, തുറൈഫ്​ 1, ദഹ്​റാൻ അൽജനൂബ്​ 1, അൽമദ്ദ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia covid​Covid 19
Next Story