കോവിഡ്: സൗദിയിൽ 376 പേർക്ക് രോഗം
text_fieldsജിദ്ദ: സൗദിയിൽ പുതുതായി 376 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 660 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 807,591 ഉം രോഗമുക്തരുടെ എണ്ണം 791,438 ഉം ആയി.
രാജ്യത്തെ ആകെ മരണം 9,239 ആയി തുടരുന്നു. നിലവിൽ 6,914 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 148 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.
സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.96 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 120, ജിദ്ദ 74, ദമ്മാം 29, മക്ക 23, മദീന 14, അബ്ഹ 12, ബുറൈദ 8, ഹുഫൂഫ് 8, ദഹ്റാൻ 6, ഹാഇൽ 5, ത്വാഇഫ് 4, ഖമീസ് മുശൈത്ത് 4, ജീസാൻ 4, ഖത്വീഫ് 4, അൽബാഹ 3, നജ്റാൻ 3, ദവാദ്മി 3, ഉനൈസ 3, അൽറസ് 3, ജുബൈൽ 3.

