ബംഗ്ലാദേശിയെ കൊന്ന് കവര്‍ച്ച നടത്തിയ രണ്ട് ഇന്ത്യക്കാർക്ക്​ വധശിക്ഷ  

court
റിയാദ്: ബംഗ്ലാദേശ് പൗരനെ കഴുത്തറുത്ത് കൊന്ന്​ കവർച്ച നടത്തിയ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. സൗദി സുപ്രീം കോടതിയും അപ്പീല്‍ കോടതിയും ശരിവെച്ച ശിക്ഷ റിയാദ് നഗരത്തില്‍ വ്യാഴാഴ്ചയാണ് നടപ്പാക്കിയത്. ബംഗ്ലാദേശ് പൗരനായ ബാബുല്‍ ഹുസൈന്‍ ജബ്ബാര്‍ എന്നയാളെ കത്തികൊണ്ട് കുത്തിയും കഴുത്തറുത്തും കൊന്നതിന് കുമാര്‍ ബശ്ഖര്‍ നാം, ലിയാഖത്ത് അലി ഖാന്‍ റഹ്​മാന്‍ എന്നീ ഇന്ത്യക്കാരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്. 
ബാബുല്‍ ഹുസൈന്‍  ജോലി ചെയ്യുന്ന കമ്പനിയില്‍ കവര്‍ച്ച നടത്തുന്നതിനായി ക്രൂരകൃത്യം ചെയ്ത കുറ്റത്തില്‍ ആദ്യ പ്രതി കത്തികൊണ്ട് വയറ്റത്ത് കുത്തിയതായും രണ്ടാം പ്രതി കഴുത്തറുത്ത് കൊന്നതായും വിധിന്യായത്തില്‍ പറയുന്നു. കമ്പനിയിലെ ഖജാന ഇവര്‍ കവര്‍ച്ച നടത്തിതായും പ്രതികള്‍ക്കെതിരെ കുറ്റമുണ്ട്. രാജ്യത്ത് പ്രശ്നം സൃഷ്​ടിക്കാനും സമാധാനത്തിന് വെല്ലുവിളി ഉയര്‍ത്താനും ഉദ്ദേശിച്ചുള്ള അപൂര്‍വസ്വഭാവത്തിലുള്ള കൊലപാതകം എന്ന് കോടതി ഇതിനെ വിശേഷിപ്പിച്ചു.
COMMENTS