സൗദിയിൽ നാലുപേർക്ക് കൂടി കോവിഡ് ബാധ: രോഗികൾ 11 ആയി
text_fieldsറിയാദ്: സൗദി അറേബ്യയില്‍ ഞായറാഴ്ച നാലു പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് രോഗബാധിതരുടെ എണ്ണ ം ഇതോടെ 11 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവ രാണ്. നാലാമത്തെയാള്‍ യു.എ.ഇ വഴി ഇറാനില്‍ നിന്നെത്തിയ ആളാണ്.
ഇദ്ദേഹവും ഇറാനില്‍ പോയ കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെയെല്ലാം നിരീക്ഷിക്കുന്നുണ്ട്. ഇവരില്‍ രോഗ ലക്ഷണവുമായി ബന്ധപ്പെട്ട് സംശയമുള്ളവരെ ഐസൊലേഷന് വാര്‍ഡിലേക്ക് മാറ്റുകയും സ്രവ പരിശോധന നടത്തുകയും ചെയ്യും. രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിതരായി കണ്ടെത്തിയവരെല്ലാം ഇറാനില്‍ പോയി വന്നവരോ ഇങ്ങനെ വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോ ആണ്. കൂടുതല്‍ പേരിലേക്ക് വൈറസ് വ്യാപനമുണ്ടാകാതിരിക്കാന്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ കൂടുതൽ കര്‍ശനമാക്കിയേക്കും.
രോഗം സ്ഥിരീകരിച്ച 11 പേരും സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് നിവാസികളാണ്. ഇൗ പ്രദേശം കനത്ത ജാഗ്രതയിൻ കീഴിലാക്കുകയും ഇങ്ങോേട്ടക്ക് പുറത്തുനിന്നുള്ള ആളുകളുടെ പ്രവേശനം തടയുകയും ചെയ്തിട്ടുണ്ട്. അവിടെയുള്ള താമസക്കാർ ഇപ്പോൾ പുറത്താണെങ്കിൽ അവർക്ക് വീടുകളിലേക്ക് മടങ്ങിവരുന്നതിന് തടസമില്ലെന്നും എന്നാൽ പുറേത്തക്ക് പോകാൻ അനുമതിയില്ലെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് വ്യാപനത്തിനെതിരായ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമായി തുടരുകയാണ്. ഉംറ വിലക്ക് തുടരുന്നു. തീർഥാടന, ടൂറിസ്റ്റ് വിസകളിൽ വരുന്നവർക്കുള്ള നിരോധനവും തുടരുകയാണ്. കോവിഡ് ബാധിച്ച രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി ഇപ്പോൾ ഇൗജിപ്തിൽ നിന്നുള്ളവർക്ക് മാത്രമാണ്. എന്നാൽ വരും ദിവസങ്ങളിൽ മറ്റ് രാജ്യങ്ങൾക്കും ബാധകമാക്കിയേക്കും എന്ന സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
