മുംബൈ കോൺസുലേറ്റിൽ വിസാസ്റ്റാമ്പിങ് തുടങ്ങി
text_fieldsറിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള ചില വിസകളുടെ മാത്രം സ്റ്റാമ്പിങ് നടപടി മുംബൈയിലെ സൗദി കോൺസുലേറ്റ് പുനരാരംഭിച്ചു. സൗദിയിലെ ഇന്ത്യൻ ആരോഗ്യപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കുള്ള വിസകളുടെയും ഗവൺമെൻറ് തലത്തിലുള്ള സന്ദർശന വിസകളുടെയും സ്റ്റാമ്പിങ് നടപടിയാണ് വ്യാഴാഴ്ച മുതൽ ആരംഭിച്ചത്.
സൗദി ആരോഗ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർ, നഴ്സ്, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് പുതിയ വിസയിൽ സൗദിയിലേക്ക് വരാൻ അനുമതി. അതുപോലെ ഗവൺമെൻറ് തലത്തിലുള്ള ആവശ്യങ്ങൾക്കായി സന്ദർശന വിസയിൽ വരാൻ നിൽക്കുന്നവർക്കും അനുമതിയുണ്ട്. ഇത്തരം വിസകൾ സ്റ്റാമ്പിങ്ങിനായി അയക്കാൻ ഇന്ത്യയിലെ അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾക്ക് സൗദി കോൺസുലേറ്റ് അറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

