യു.എ.ഇ പ്രസിഡന്റിന്റെ നിര്യാണത്തിൽ സൗദിയുടെ അനുശോചനം
text_fieldsസൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും
ജിദ്ദ: യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സാഇദിന്റെ നിര്യാണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മരണവാർത്ത അറിഞ്ഞതിൽ ഏറെ ദുഃഖിക്കുന്നു. കാരുണ്യത്തിനും നിത്യശാന്തിക്കുമായി പ്രാർഥിക്കുന്നു. തന്റെ ജനതക്കും രാജ്യത്തിനും ഒരുപാട് സംഭാവനകൾ നൽകിയ നേതാവാണ്. ആ നേതാവിന്റെ വിയോഗത്തിൽ യു.എ.ഇ ഭരണകൂടത്തോടും അവിടത്തെ ജനങ്ങളോടും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളോടും തങ്ങളുടെ അഗാധ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സൗദി റോയൽ കോർട്ട് പുറപ്പെടുവിച്ച അനുശോചന സന്ദേശത്തിൽ പറഞ്ഞു. സൗദി അറേബ്യയും ജനതയും സഹോദര രാജ്യമായ യു.എ.ഇയുമായി തങ്ങളുടെ ദുഃഖം പങ്കുവെക്കുന്നുവെന്ന് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പറഞ്ഞു. ഈ ദുഃഖസമയത്ത് എല്ലാവർക്കും ക്ഷമക്കും ആശ്വാസത്തിനുമായി പ്രാർഥിക്കുന്നു. സുരക്ഷ, സ്ഥിരത, ക്ഷേമം, പുരോഗതി എന്നിവ യു.എ.ഇയിൽ എന്നും നിലനിൽക്കട്ടെയെന്നും സൽമാൻ രാജാവും കിരീടാവകാശിയും കൂട്ടിച്ചേർത്തു. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സാഇദിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. യു.എ.ഇ സർക്കാറിനോടും അവിടുത്തെ ജനങ്ങളോടും സൗദി അറേബ്യ ആത്മാർഥമായ അനുശോചനമറിയിക്കുന്നു. പരേതന്

