Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ​ല​സ്തീ​ൻ ഭൂ​മി...

ഫ​ല​സ്തീ​ൻ ഭൂ​മി വീ​ണ്ടും കൈ​യേ​റി​യ ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച്​ സൗ​ദി

text_fields
bookmark_border
gaza
cancel

യാം​ബു: ഫ​ല​സ്തീ​നി​ലെ അ​ധി​നി​വി​ഷ്​​ട വെ​സ്​​റ്റ്​ ബാ​ങ്കി​ൽ 1997 ഏ​ക്ക​ർ (800 ഹെ​ക്ട​ർ) ഭൂ​മി​കൂ​ടി കൈ​യേ​റി​യ ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ഗു​രു​ത​ര ലം​ഘ​ന​മാ​ണെ​ന്നും ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തി​​ന്റെ​യും നി​ർ​ബ​ന്ധി​ത കു​ടി​യേ​റ്റ​ത്തി​​ന്റെ​യും ക്രൂ​ര മു​ഖ​മാ​ണി​തെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. ഗ​സ്സ​യി​ലെ കൂ​ട്ട​ക്കു​രു​തി​ക്കും വെ​സ്​​റ്റ്​ ബാ​ങ്കി​ലെ അ​ധി​നി​വേ​ശ​ത്തി​നു​മെ​തി​രെ അ​ന്താ​രാ​ഷ്​​ട്ര എ​തി​ർ​പ്പു​ക​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​സ്രാ​യേ​ൽ നീ​ക്കം.

വെ​സ്​​റ്റ്​ ബാ​ങ്കി​ൽ ഇ​നി ഇ​സ്രാ​യേ​ൽ കു​ടി​യേ​റ്റം വ്യാ​പി​പ്പി​ക്ക​രു​തെ​ന്ന് അ​മേ​രി​ക്ക ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ വി​ഭാ​ഗ​വും ഇ​സ്രാ​യേ​ലി​ന് നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും നി​യ​മ​സാ​ധു​ത പ്ര​മേ​യ​ങ്ങ​ളു​ടെ​യും തു​ട​ർ​ച്ച​യാ​യ ഇ​സ്രാ​യേ​ൽ ലം​ഘ​നം അ​ന്താ​രാ​ഷ്ട്ര വ്യ​വ​സ്ഥ​യു​ടെ വി​ശ്വാ​സ്യ​ത​യെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നീ​തി​യും സു​സ്ഥി​ര​വു​മാ​യ സ​മാ​ധാ​ന സാ​ധ്യ​ത​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്നും സൗ​ദി പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​സ്രാ​യേ​ലി​​ന്റെ തീ​വ്ര​മാ​യ കു​റ്റ​കൃ​ത്യ​ത്തി​നെ​തി​രെ രം​ഗ​ത്തി​റ​ങ്ങാ​നും ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്കാ​നും പി​ടി​ച്ചെ​ടു​ത്ത ഫ​ല​സ്തീ​ൻ ഭൂ​മി തി​രി​കെ ന​ൽ​കാ​നും അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹം മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും സൗ​ദി ആ​ഹ്വാ​നം​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi newsCondemnationIsrael-Palestine conflict
News Summary - Saudi condemns Israel's reoccupation on Palestinian land
Next Story