Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​സ്രാ​യേ​ൽ...

ഇ​സ്രാ​യേ​ൽ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ തു​ട​രു​ന്ന​തി​നെ അ​പ​ല​പി​ച്ച്​ സൗ​ദി

text_fields
bookmark_border
ഇ​സ്രാ​യേ​ൽ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ തു​ട​രു​ന്ന​തി​നെ അ​പ​ല​പി​ച്ച്​ സൗ​ദി
cancel

റി​യാ​ദ്​: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ക്രൂ​ര​മാ​യ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ചെ​യ്യു​ന്ന​ത് ത​ട​യാ​തെ തു​ട​രു​ന്ന​തി​നെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച്​ സൗ​ദി അ​റേ​ബ്യ. ഗ​സ്സ​ക്ക്​ തെ​ക്ക് ഖാ​ൻ യൂ​നു​സ് ന​ഗ​ര​ത്തി​ലെ നാ​സ​ർ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ൽ കൂ​ട്ട​ക്കു​ഴി​മാ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​ണ് ഏ​റ്റ​വും പു​തി​യ​ത്. ഇ​സ്രാ​യേ​ലി​ന്റെ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ഉ​ത്ത​ര​വാ​ദി​ത്ത സം​വി​ധാ​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​ന്ന​തി​ൽ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​​ന്റെ പ​രാ​ജ​യ​മാ​ണി​തെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ത് കൂ​ടു​ത​ൽ ലം​ഘ​ന​ങ്ങ​ൾ​ക്കും ക​ടു​ത്ത മ​നു​ഷ്യ ദു​ര​ന്ത​ങ്ങ​ൾ​ക്കും നാ​ശ​ത്തി​നും മാ​ത്ര​മെ കാ​ര​ണ​മാ​കൂ. ഗ​സ്സ​യി​ൽ സി​വി​ലി​യ​ന്മാ​ർ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​നും അ​വ​ർ ന​ട​ത്തി​യ കൂ​ട്ട​ക്കൊ​ല​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​ക്കാ​നു​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന സൗ​ദി​യു​ടെ ആ​വ​ശ്യം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaIsrael war
News Summary - Saudi condemns continuing Israeli war crimes
Next Story