സൗദി ഇലക്ട്രിസിറ്റി കമ്പനിയില്‍ എട്ട് കോടിയുടെ അഴിമതി; അന്വേഷണം ആരംഭിച്ചു
text_fieldsറിയാദ്: സൗദി ഇലക്ട്രിസിറ്റി കമ്പനിയില്‍ എട്ട് കോടിയുടെ അഴിമതി നടന്നതായി അഴിമതി നിര്‍മാര്‍ജന അതോറിറ്റി കണ്ടത്തെി. സ്വദേശി പൗരന്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് അതോറിറ്റി നടത്തിയ അന്വേഷണത്തിലാണ് കമ്പനി ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെയുള്ള അഴിമതി വ്യക്തമായത്. കമ്പനിയില്‍ നിന്ന് വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥനും നിലവില്‍ സേവനത്തിലുള്ള ഏതാനും ജോലിക്കാര്‍ക്കും ഇതില്‍ പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണത്തിനും തുടര്‍ നടപടിക്കുമായി കേസ് സൗദി പബ്ളിക് പ്രോസിക്യൂഷന്‍ അതോറിറ്റിക്ക് കൈമാറിയതായി അഴിമതി നിര്‍മാര്‍ജന അതോറിറ്റി വ്യക്തമാക്കി.
അതോറിറ്റിയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ വഴിയാണ് ബന്ധപ്പെട്ടവര്‍ക്ക് പരാതി ലഭിച്ചത്. എട്ട് കരാറുകളിലും ഇലക്ട്രോണിക് ലൈസന്‍സ് കരസ്ഥമാക്കുന്നതിലും വന്‍ അഴിമതി നടന്നതായാണ് പ്രാഥമിക വിവരം. വ്യാജ സ്ഥാപനങ്ങളുടെ പേരില്‍ കരാറുണ്ടാക്കി പൊതുമുതല്‍ നഷ്ടപ്പെടുത്തിയതിനും വഞ്ചന കാണിച്ചതിനുമാണ് ജോലിക്കാര്‍ക്കെതിരെ നടപടി എടുത്തത്.
പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുക, പദ്ധതി വിശദാംശങ്ങള്‍ സമര്‍പ്പിച്ച് അംഗകാരം വാങ്ങാതിരിക്കുക, എക്സിക്യൂട്ടീവ് മേധാവിയുടെ അംഗീകാരം വാങ്ങാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സൗദി സര്‍ക്കാറിന്‍െറ സുതാര്യതയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അഴിമതി നിര്‍മാര്‍ജന അതോറിറ്റിയുമായി സഹകരിക്കണമെന്നും അഴിമതിയെക്കുറിച്ച് വിവരമോ സംശയമോ തോന്നിയാല്‍ വിവരം നല്‍കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
