‘സൗദി കളേഴ്സ്’ പുരസ്കാര തുക 13 ലക്ഷമായി ഉയർത്തി
text_fieldsറിയാദ്: ദേശീയ വിനോദസഞ്ചാര വികസന പദ്ധതിയുടെ ഭാഗമായി സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജിെൻറ (എസ്.സി.ടി.എച്ച്) കീഴിൽ കളേഴ്സ് ഒാഫ് സൗദി ഫോറം സംഘടിപ്പിക്കുന്ന ഫോേട്ടാഗ്രാഫി, ടൂറിസം ഫിലിം പുരസ്കാരങ്ങളുടെ സമ്മാന തുക 13 ലക്ഷം റിയാലായി ഉയർത്തി. നേരത്തെ 10 ലക്ഷത്തിൽ താഴെയായിരുന്നു. ഡിസംബർ 12 മുതൽ 16 വരെ നടക്കുന്ന ‘കളേഴ്സ് ഒാഫ് സൗദി’ മേളയുടെ ആറാം പതിപ്പിന് മുേന്നാടിയായി പുരസ്കാരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു. ഇൗ മാസം 28 ആണ് അവസാന തീയതി.
ഏഴ് വിഭാഗങ്ങളിലാണ് ഫോേട്ടാഗ്രാഫി മത്സരം. മുൻവർഷങ്ങളിൽ നിന്ന് ഭിന്നമായി ഇത്തവണ രണ്ട് പുതിയ വിഭാഗങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. സൗദിയുടെ സാംസ്കാരിക പൈതൃകം, പ്രകൃതി, സൗദി അറേബ്യ ഇന്ന്, ലോകത്തിെൻറ കണ്ണിൽ സൗദി, സ്മാർട്ട് ഫോൺ ഫോേട്ടാഗ്രാഫി എന്നീ വിഷയങ്ങൾക്ക് പുറമെ പീപ്പിൾസ് ചോയ്സ്, ആകാശത്ത് നിന്നുള്ള സൗദി കാഴ്ച എന്നീ ഇനങ്ങൾ കൂടിയാണ് കൂട്ടിച്ചേർത്തത്. ഇതിൽ സൗദി അറേബ്യ ഇന്ന്, ലോകത്തിെൻറ കണ്ണിൽ സൗദി, സ്മാർട്ട് ഫോൺ ഫോേട്ടാഗ്രാഫി എന്നീ വിഭാഗങ്ങളിൽ സൗദിയിലുള്ള വിദേശ പൗരന്മാർക്കും പെങ്കടുക്കാം. ലോകത്തിെൻറ കണ്ണിൽ സൗദി എന്ന വിഷയത്തിൽ ലോകത്തെവിടെയുള്ള ഫോേട്ടാഗ്രാഫർക്കും മത്സരിക്കാം. മത്സരത്തിൽ പെങ്കടുക്കാൻ www.colors.sa എന്ന വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
മത്സരം സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഇൗ സൈറ്റിൽ നിന്ന് ലഭിക്കും. അറബിയിലും ഇംഗ്ലീഷിലും വിവരങ്ങൾ ലഭ്യമാണ്. പീപ്പിൾ ചോയ്സിൽ മികച്ച ചിത്രം ജനങ്ങൾക്ക് നേരിട്ട് വോട്ട് ചെയ്ത് തെരഞ്ഞെടുക്കാനുള്ള അവസരമാണുള്ളത്. അമച്വർ, പ്രഫഷനൽ േഫാേട്ടാഗ്രാഫർമാർക്കെല്ലാം മത്സരത്തിൽ പെങ്കടുക്കാം. ചിത്രങ്ങളെല്ലാം 2015 ജനുവരി ഒന്നിന് ശേഷം എടുത്തതാകണം. സാംസ്കാരിക പൈതൃകം, പ്രകൃതി, സൗദി അറേബ്യ ഇന്ന്, ആകാശ കാഴ്ച എന്നീ വിഭാഗങ്ങളിൽ ഒാരോന്നിലും ഒന്നാം സമ്മാനം 60,000 റിയാലാണ്. 40,000 റിയാൽ രണ്ടാം സമ്മാനവും 30,000 റിയാൽ മൂന്നാം സമ്മാനവുമായി നൽകും.
ലോകത്തിെൻറ കണ്ണിൽ സൗദി വിഭാഗത്തിൽ ഒന്നാം സമ്മാനം 50,000 റിയാൽ, രണ്ടാം സമ്മാനം 30,000 റിയാൽ, മൂന്നാം സമ്മാനം 20,000 റിയാൽ എന്നിങ്ങനെയാണ്. സ്മാർട്ട് ഫോൺ വിഭാഗത്തിൽ 30,000 റിയാൽ, 25,000 റിയാൽ, 15,000 റിയാൽ എന്നീ ക്രമത്തിലാണ് സമ്മാനം. പീപ്പിൾസ് ചോയ്സിൽ ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച മൂന്ന് ഫോേട്ടാകൾക്കും 15,000 റിയാൽ വീതം സമ്മാനം നൽകും. വിനോദ സഞ്ചാരം സംബന്ധിച്ച മികച്ച ചലച്ചിത്രങ്ങൾക്കുള്ള പുരസ്കാര വിഭാഗത്തിലേക്ക് ജൂലൈ മുതൽ എൻട്രികൾ ക്ഷണിച്ചുതുടങ്ങിയിരുന്നു. അവസാന തീയതി ഒക്ടോബർ 28 ആണ്. ഇൗ വിഭാഗത്തിൽ മൊത്തം 5,50,000 റിയാലിെൻറ സമ്മാനങ്ങളാണ് നൽകുന്നത്. ഹ്രസ്വ കഥാചിത്രം, സാംസ്കാരിക പൈതൃകത്തെ കുറിച്ചുള്ള ഡോക്യുമെൻററി, പ്രകൃതിയെ കുറിച്ചുള്ള ഡോക്യുമെൻററി, ട്രാവലോഗ് എന്നീ വിഭാഗങ്ങളിലാണ് മത്സരം.
അഞ്ചു വിഭാഗങ്ങളിലേയും മികച്ച ചിത്രങ്ങൾക്ക് ഒരു ലക്ഷം റിയാൽ വീതമാണ് സമ്മാനം. ജനങ്ങൾ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് 50,000 റിയാലും ലഭിക്കും. ഫലപ്രഖ്യാപനവും സമ്മാന വിതരണവും റിയാദ് ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ ഡിസംബർ 12 മുതൽ 16 വരെ സംഘടിപ്പിക്കുന്ന ആറാമത് കളേഴ്സ് ഓഫ് സൗദി ഫോറം മേളയിൽ നടക്കും. ഫോേട്ടാകളും ചലച്ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിക്കും. 2013ൽ ആദ്യമായി ഒരു മലയാളിക്ക് ഫോേട്ടാഗ്രാഫി പുരസ്കാരം ലഭിച്ചിരുന്നു. മലപ്പുറം മഞ്ചേരി തൃപ്പനച്ചി സ്വദേശി അബ്ദുറസാഖിന് ‘വിനോദ സഞ്ചാര അനുഭവം’ എന്ന ഇനത്തിലാണ് രണ്ടാം സമ്മാനം ലഭിച്ചത്. വിജയികളിലെ രണ്ട് വിദേശികളിലൊരാളും ഏക ഇന്ത്യക്കാരനുമായിരുന്നു അന്ന് ഇൗ യുവാവ്. 30,000 റിയാലും ഫലകവുമാണ് സമ്മാനമായി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
