സൗദി കോസ്റ്റൽ റോവിങ് ചാമ്പ്യൻഷിപ്
text_fieldsജുബൈലിൽ സൗദി കോസ്റ്റൽ റോവിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർ
ജുബൈൽ: ദരീൻ ബീച്ചിൽ നടന്ന സൗദി കോസ്റ്റൽ റോവിങ് ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾസിൽ മുഅയ്യദ് അൽറഷീദിയും വനിത സിംഗിൾസിൽ ഹയ അൽമാമിയും ജേതാക്കളായി. സൗദി റോവിങ് ഫെഡറേഷൻ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ ഒമ്പത് വ്യത്യസ്ത വിഭാഗങ്ങളിലായി 46 പുരുഷ-വനിത മത്സരാർഥികൾ പങ്കെടുത്തു.
രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങൾ ഈ കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും കഴിവുള്ള അത്ലറ്റുകളെ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു.23 വയസ്സിന് താഴെയുള്ളവരുടെ യൂത്ത് സിംഗിൾസിൽ റദ്ആൻ അൽദോസരിയും അണ്ടർ 19 ജൂനിയർ സിംഗിൾസിൽ അബ്ദുല്ല അൽമാമിയും കിരീടം നേടി.
19 വയസ്സിന് താഴെയുള്ളവരുടെ പെൺകുട്ടികളുടെ സിംഗിൾസിൽ അൽജാസി അൽഇബ്രാഹിം ഒന്നാം സ്ഥാനവും 17 വയസ്സിന് താഴെയുള്ളവരുടെ പെൺകുട്ടികളുടെ സിംഗിൾസിൽ ഷംസ് അബു അൽഐനൈൻ ഒന്നാം സ്ഥാനവും നേടി. അണ്ടർ 17 ജൂനിയർ ഡബിൾസിൽ അഹമ്മദ് അൽഖഹ്താനിയും ദാരി അൽഅനൈസിയും വിജയം നേടി. മിക്സഡ് ഡബിൾസിൽ ഇസ്രാ ഖാദിരിയും തുർക്കി അൽ ആരിഫും ഒന്നാം സ്ഥാനം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

