Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്​​ഹ...

അ​ബ്​​ഹ ആ​ക്ര​മ​ണ​ത്തി​ന്​ മ​റു​പ​ടി; സ​ഖ്യ​േ​സ​ന തി​രി​ച്ച​ടി​ക്കു​ന്നു

text_fields
bookmark_border
അ​ബ്​​ഹ ആ​ക്ര​മ​ണ​ത്തി​ന്​ മ​റു​പ​ടി; സ​ഖ്യ​േ​സ​ന തി​രി​ച്ച​ടി​ക്കു​ന്നു
cancel
ജി​​ദ്ദ: സൗ​​ദി​​യി​​ലെ ജ​​ന​​വാ​​സ​​കേ​​ന്ദ്ര​​ങ്ങ​​ളും വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളും ല​​ക്ഷ്യ​​മാ​​ ക്കി യ​​മ​​നി​​ലെ വി​​മ​​ത​​വി​​ഭാ​​ഗ​​മാ​​യ ഹൂ​​തി​​ക​​ൾ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ പ​​ര​​മ്പ​​ര​​ക്ക്​ പി​​ന്നാ​​ലെ അ​​റ​​ബ്​ സ​​ഖ്യ​​സേ​​ന തി​​രി​​ച്ച​​ടി ശ​​ക്​​​ത​​മാ​​ക്കി. സ​​ൻ​​ആ പ്ര​​വി​​ശ്യ​​യി​​ലെ ഹ ൂ​​തി കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ബോം​​ബ്​ വ​​ർ​​ഷ​​മു​​ൾ​​പ്പെ​െ​​ട തി​​രി​​ച്ച​​ടി​​ക​​ളാ​​ണ്​ ന​​ൽ​​കു​​ന്ന​​ത്. ഹൂ​​തി മേ​​ഖ​​ല​​ക​​ളി​​ല്‍നി​​ന്ന്​ മാ​​റാ​​ന്‍ യ​​മ​​നി​​ലെ സാ​​ധാ​​ര​​ണ ജ​​ന​​ങ്ങ​​ള്‍ക്ക് നി​​ര്‍ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. സൗ​​ദി-​​യ​​മ​​ൻ അ​​തി​​ര്‍ത്തി​​ക​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന ശ​​ക്ത​​മാ​​ണ്. എ​​ല്ലാ അ​​ന്ത​​ർ​​ദേ​​ശീ​​യ നി​​യ​​മ​​ങ്ങ​​ളും പാ​​ലി​​ച്ചു​​കൊ​​ണ്ടു​​ള്ള തി​​രി​​ച്ച​​ടി​​യാ​​ണ്​ ന​​ൽ​​കു​​ന്ന​​തെ​​ന്ന്​ സൗ​​ദി അ​​റേ​​ബ്യ നേ​​ത​ൃ​​ത്വം ന​​ൽ​​കു​​ന്ന സ​​ഖ്യ​​സേ​​ന വ​​ക്​​​താ​​വ്​ കേ​​ണ​​ൽ തു​​ർ​​ക്കി അ​​ൽ​മാ​​ലി​​കി പ​​റ​​ഞ്ഞു.

ഹൂ​​തി കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ തി​​രി​​ച്ച​​ടി ന​​ൽ​​കി​​ത്തു​​ട​​ങ്ങി​​യ കാ​​ര്യം അ​​ദ്ദേ​​ഹം സ്​​​ഥി​​രീ​​ക​​രി​​ച്ചു. ഹൂ​​തി​​ക​​ൾ​​ക്ക്​ വ​​ൻ​​തോ​​തി​​ൽ ആ​​ൾ​​നാ​​ശ​​മു​​ണ്ടാ​​ക്കി​​യ​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ബു​​ധ​​നാ​​ഴ്​​​ച പു​​ല​​ർ​​ച്ച ദ​​ക്ഷി​​ണ സൗ​​ദി​​യി​​ലെ അ​​ബ്​​​ഹ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്ക്​ ക്രൂ​​​സ്​ മി​​സൈ​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തി​​നു​ പി​​ന്നാ​​ലെ വെ​​ള്ളി​​യാ​​ഴ്​​​ച പു​​ല​​ർ​​​​​ച്ച അ​​ബ്​​​ഹ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്കും പ​​രി​​സ​​ര​​ത്തെ ഖ​​മീ​​സ്​ മു​​ശൈ​​ത്ത്​ പ​​ട്ട​​ണ​​ത്തി​​ലേ​​ക്കും ഹൂ​​തി​​ക​​ൾ അ​​ഞ്ച്​ ഡ്രോ​​ൺ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ന​​ട​​ത്തി.

26 പേ​​ർ​​ക്കാ​​ണ്​​ ബു​​ധ​​നാ​​ഴ്​​​ച​​ത്തെ വി​​മാ​​ന​​ത്താ​​വ​​ള ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​ത്. ജ​​ന​​വാ​​സ​​കേ​​ന്ദ്ര​​ങ്ങ​​ളും വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളും ല​​ക്ഷ്യ​​മാ​​ക്കി ഹൂ​​തി​​ക​​ൾ ന​​ട​​ത്തു​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ന്​ ത​​ട​​യി​​ടു​​മെ​​ന്ന്​ സൗ​​ദി പ്ര​​തി​​രോ​​ധ സ​​ഹ​​മ​​ന്ത്രി അ​​മീ​​ർ ഖാ​​ലി​​ദ്​ ബി​​ൻ സ​​ൽ​​മാ​​ൻ അ​​ന്നു​​ത​​ന്നെ പ്ര​​സ്​​​താ​​വി​​ച്ചി​​രു​​ന്നു. ഇ​​റാ​​നാ​​ണ്​ ഹൂ​​തി​​ക​​ളു​​ടെ പി​​ന്നി​ലെ​​ന്ന്​ ​ സൗ​​ദി ആ​​വ​​ർ​​ത്തി​​ച്ചു. മേ​​ഖ​​ല​​യെ തു​​ട​​ര്‍ച്ച​​യാ​​യി പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കു​​ന്ന ഇ​​റാ​​നെ​​തി​​രെ യു​​ദ്ധ​​മൊ​​ഴി​​ച്ചു​​ള്ള ശി​​ക്ഷ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന് സൗ​​ദി വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി ആ​​ദി​​ല്‍ അ​​ല്‍ ജു​​ബൈ​​റും പ്ര​​സ്​​​താ​​വി​​ച്ചു. ഇ​​തി​​നാ​​യി യു.​​എ​​സു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് പ്ര​​വ​​ര്‍ത്തി​​ക്കു​​മെ​​ന്നാ​​ണ്​ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി വ്യ​​ക്​​​ത​​മാ​​ക്കി​​യ​​ത്്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiahouthi
News Summary - Saudi coalition hits Houthi positions in Yemen capital
Next Story