വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് നിയന്ത്രണം പുതിയ നിർദേശങ്ങളുമായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി
text_fieldsപ്രതീകാത്മക ചിത്രം
റിയാദ്: വിമാനയാത്രക്കാർ കൈവശം കരുതുന്ന പവർ ബാങ്കുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷെൻറ (ഐ.സി.എ.ഒ) സുരക്ഷ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഈ പരിഷ്കാരം. ഇതുസംബന്ധിച്ച സർക്കുലർ രാജ്യത്തെ വിമാനത്താവളങ്ങളിൽ സർവിസ് നടത്തുന്ന എല്ലാ എയർലൈനുകൾക്കും കൈമാറിയിട്ടുണ്ട്. പുതിയ നിർദേശപ്രകാരം ഒരു യാത്രക്കാരന് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ വിമാനത്തിൽ കൊണ്ടുപോകാൻ അനുമതിയുള്ളൂ. ഇവ യാത്രാവേളയിൽ വിമാനത്തിനുള്ളിൽ വെച്ച് ചാർജ് ചെയ്യുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നു. കൂടാതെ, വിമാന യാത്രയിലുടനീളം മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.
സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി പവർ ബാങ്കുകൾ ചെക്ക്-ഇൻ ലഗേജുകളിൽ സൂക്ഷിക്കാൻ പാടില്ലാത്തതാണ്. പകരം, വിമാന കാബിനിനുള്ളിൽ ഹാൻഡ് ലഗേജായി മാത്രമേ ഇവ കൈവശം വെക്കാൻ അനുവാദമുണ്ടാകൂ. വിമാന ജീവനക്കാർക്കും യാത്രക്കാർക്കും ഒരുപോലെ ഈ നിയമങ്ങൾ ബാധകമായിരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

