Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​സ്തി​ഷ്‌​ക മ​ര​ണം...

മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച മ​ക​ന്റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്ത സൗ​ദി പൗ​ര​ന് ഭ​ര​ണ​കൂ​ട​ത്തി​െൻറ ആ​ദ​രം

text_fields
bookmark_border
മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച മ​ക​ന്റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്ത  സൗ​ദി പൗ​ര​ന് ഭ​ര​ണ​കൂ​ട​ത്തി​െൻറ ആ​ദ​രം
cancel
camera_alt

മുഹമ്മദ് അൽഅർമാനിയെ ഖസിം മേഖല ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിഷാൽ ബിൻ സഊദ് ആദരിച്ചപ്പോൾ

റി​യാ​ദ്: മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച മ​ക​ന്റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്ത് നാ​ല് പേ​ർ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി​യ സൗ​ദി പൗ​ര​ന് ഭ​ര​ണ​കൂ​ട​ത്തി​െൻറ ആ​ദ​രം. മാ​തൃ​കാ​പ​ര​മാ​യ ഈ ​ഉ​ദാ​ര​മ​ന​സ്‌​ക​ത​ക്ക് മു​ഹ​മ്മ​ദ് അ​ൽ​അ​ർ​മാ​നി​യെ ഖ​സിം മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഡോ. ​ഫൈ​സ​ൽ ബി​ൻ മി​ഷാ​ൽ ബി​ൻ സ​ഊ​ദ് നേ​രി​ട്ടെ​ത്തി ആ​ദ​രി​ച്ചു.

ത്യാ​ഗ​ത്തി​​ന്റെ​യും ഔ​ദാ​ര്യ​ത്തി​​ന്റെ​യും ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യ ഈ ​മാ​നു​ഷി​ക പ്ര​വ​ർ​ത്തി​യെ ഗ​വ​ർ​ണ​ർ പ്ര​ശം​സി​ച്ചു. രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ ഉ​ള്ളി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ഇ​സ്‍ലാ​മി​ക-​മാ​ന​വി​ക മൂ​ല്യ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം, അ​വ​യ​വ​ദാ​ന പ​രി​പാ​ടി​ക​ൾ​ക്ക് സൗ​ദി ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന വ​ലി​യ പി​ന്തു​ണ​യെ​യും രോ​ഗി​ക​ൾ​ക്ക് പു​തി​യൊ​രു ജീ​വി​തം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഇ​ത്ത​രം കാ​രു​ണ്യ​പ്ര​വ​ർ​ത്തി​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്കി​നെ​യും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. വി​യോ​ഗ​ത്തി​​ന്റെ വേ​ദ​ന​യി​ലും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ന് വെ​ളി​ച്ച​മേ​കാ​ൻ ത​യ്യാ​റാ​യ കു​ടും​ബ​ത്തി​​ന്റെ നി​ല​പാ​ടി​നെ ഗ​വ​ർ​ണ​ർ അ​ഭി​ന​ന്ദി​ച്ചു. തു​ട​ർ​ന്ന് അ​ന്ത​രി​ച്ച കു​ഞ്ഞി​​ന്റെ പ​ര​ലോ​ക മോ​ക്ഷ​ത്തി​നാ​യും കു​ടും​ബ​ത്തി​​ന്റെ ക്ഷ​മ​ക്കാ​യും അ​ദ്ദേ​ഹം പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsgulfnewsmalayalamgulfnews saudi arabia
News Summary - Saudi citizen honored by the government for donating the organs of his brain-dead son
Next Story