Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅപൂർവമീ സ്​നേഹബന്ധം;...

അപൂർവമീ സ്​നേഹബന്ധം; സ്വന്തം തൊഴിലാളിയെ പിതാവിനെ പോലെ പരിചരിച്ച്​ അബ്​ദുല്ല സഅദ്​

text_fields
bookmark_border
saudi1
cancel
camera_alt????????? ?????????? ??????????????? ????????? ????????? ????? ????? ??????? ????? ???????????? ????????????

ദമ്മാം: പ്രതിസന്ധികളുടെ കോവിഡ്​ കാലത്ത്​ അപൂർവ ഹൃദയബന്ധത്തി​​​െൻറ ഇഴകോർത്ത്​ സൗദി തൊഴിലുടമയും മലയാളി ജീവനക്കാരനും. നാലു പതിറ്റാണ്ട്​​ ത​​​െൻറ കുടുംബത്തിൽ ജോലിചെയ്​ത തൊഴിലാളി തളർന്നുവീണപ്പോൾ സ്വന്തം പിതാവിനെ പോലെ പരിചരിക്കുകയായിരുന്നു​ അബ്​ദുല്ല സഅദ്​ എന്ന സൗദി പൗരൻ. 

ദമ്മാമിലെ  നോർക്ക ഹെൽപ് ​െ​ഡസ്​ക്​ ചാർട്ട്​ ചെയ്​ത വിമാനത്തിൽ വീൽചെയറിലിരുന്ന്​ നാട്ടിലേക്ക്​ മടങ്ങിയ തൃശൂർ, കൂർക്കഞ്ചേരി, കാരിപ്പംകുളം സ്വദേശി സലീമിനാണ്​​​ (61) സ്വന്തം  തൊഴിലുടമയുടെയും കുടുംബത്തി​​​െൻറയും സമാനതകളില്ലാത്ത സ്​നേഹപരിചരണങ്ങൾ ഏറ്റുവാങ്ങി ജീവിതത്തിലേക്ക്​ തിരിച്ചുവരാൻ സൗഭാഗ്യം കിട്ടിയത്​. സഫ്​വയിലെ  സ്വദേശി വീട്ടിൽ തോട്ടം ജോലിക്കും കാര്യസ്ഥപണിക്കുമായി 38 വർഷം മുമ്പാണ്​ സലീമെത്തിയത്​. 

അന്ന്​ അബ്​ദുല്ല സഅദ്​ ഉൾപ്പെടെ സ്പോൺസറുടെ മക്ക​​െളല്ലാം ചെറിയ  കുട്ടികളായിരുന്നു​​. വീട്ടിലെ ഒരംഗത്തെപ്പോലെ കരുതിയുള്ള സ്​നേഹമാണ്​ അവിടെനിന്ന്​ ലഭിച്ചത്​. 28 വർഷം ആ വീട്ടിൽ ജോലിചെയ്​ത സലീം ഒരിക്കൽ നാട്ടിൽ  പോയപ്പോൾ രോഗം പിടിപെട്ട്​ തിരികെ വരാനാവാത്ത അവസ്ഥയിലായി. നിരന്തരം ഫോൺ ചെയ്​ത്​ സുഖവിവരങ്ങൾ അന്വേഷിച്ചും സഹായങ്ങൾ അയച്ചുകൊടുത്തും  സൗദി കുടുംബം തൊഴിലാളിയുമായുള്ള സ്​നേഹബന്ധം തുടർന്നു. 

രണ്ട്​ വർഷത്തോളം സലീമിന്​​ നാട്ടിൽ തന്നെ കഴിയേണ്ടി വന്നു. ഈ സമയത്ത്​ സ്​പോൺസർ മരിച്ചു. വീണ്ടും സൗദിയിലേക്ക്​ വരാൻ ആഗ്രഹമുണ്ടെന്ന്​ അറിയിച്ചപ്പോൾ സ്​പോൺസറുടെ മൂത്തമകൻ അബ്​ദുല്ല സഅദ്​ സാലേ അൽമസൗരി​ വിസ  അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട്​ 10 വർഷമായി ഇദ്ദേഹത്തോടൊപ്പമാണ്​ സലീം ജോലിചെയ്​തിരുന്നത്​. 

തനിക്ക്​ 12 വയസ്സുള്ളപ്പോൾ പിതാവി​​​െൻറ ജോലിക്കാരനായി എത്തിയ സലീമിനോട്​ പിതൃതുല്യമായ ബഹുമാനവും സ്​നേഹവുമാണ്​ അബ്​ദുല്ല സഅദ്​ നൽകിയിരുന്നത്​. മൂന്ന്​ മാസം​ മുമ്പ്​ പെ​െട്ട​െന്നാരു ദിവസം സലീം തളർന്നുവീണു.  വിവിധ ആ​ശുപത്രികളിൽ ചികിത്സിപ്പിച്ചു. ഡിസ്​ചാർജ്​ ചെയ്​തപ്പോൾ സ്വന്തം വീട്ടിലേക്ക്​ കൊണ്ടുവന്നു.​ 

ഒരുമാസം വീട്ടിൽ സൗകര്യമൊരുക്കി ആവശ്യമായ  എല്ലാ പരിചരണങ്ങളും നൽകി. താങ്ങിയെടുത്ത്​ ​ബാത്​റൂമിൽ കൊണ്ടുപോകുന്നതും കുളിപ്പിക്കുന്നതുമൊക്കെ അബ്​ദുല്ല സഅദും മക്കളുമായിരുന്നു. ത​​​െൻറ ഉപ്പയെ  പോലെയാണ്​ സലീമിനെ കാണുന്നതെന്നും അതുകൊണ്ടാണ്​ രോഗാവസ്​ഥയിൽ അദ്ദേഹത്തെ പരിചരിക്കേണ്ടത്​ ത​​​െൻറ കടമയായി കണ്ട്​ ചെയ്​തതെന്നും അബ്​ദുല്ല സഅദ്​  ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു​. 

വീൽചെയറിൽ ഇരുന്ന സലീമിനെ വാഹനത്തിൽ നിന്നിറക്കി എയർപോർട്ടിലേക്ക്​ ഉരുട്ടിക്കൊണ്ടുവന്നതും സ്​പോൺസറും മക്കളുമാണ്​. നിറകണ്ണുകളോടെയാണ്​ വിമാനം കയറ്റി നാട്ടിലേക്ക്​ യാത്രയാക്കിയത്​. സാമൂഹിക പ്രവർത്തകനായ നാസ്​ വക്കത്തി​​​െൻറ ശ്രമഫലമായി​ വിമാനത്തിൽ സീറ്റ്​ തരപ്പെടുത്തി​. നാസി​​​െൻറ തന്നെ​ മുൻ​ൈകയിൽ തൃശൂർ നാട്ടുകൂട്ടം ഒന്നരലക്ഷത്തിലധികം രൂപ സംഭാവനയായും നൽകി​. താജു അയ്യാരിൽ, ഷഫീഖ്​, ഹമീദ്​ കണിച്ചാട്ടിൽ​ എന്നിവർ  സാമ്പത്തിക സ്വരൂപണത്തിന്​ നേതൃത്വം നൽകി​. സ്വന്തം വീട്ടിൽ മകൾ പ്രസവിച്ചുകിടക്കുന്നതിനാൽ പാലക്കാട്ടുള്ള സഹോദരിയുടെ വീട്ടിലാണ്​ നാട്ടിലെത്തിയാൽ​ സലീമി​ ​​െൻറ ക്വാറൻറീൻ കാലം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiadammamgulf newsThrissur News
News Summary - saudi citizen cares indian citizen as father
Next Story