ഹഷീഷ് വ്യാപാരിയായ സൗദി പൗരനെ സാഹസികമായി കീഴടക്കി
text_fieldsഹാഷിഷ് വ്യാപാരിയായ സൗദി പൗരനെ സാഹസികമായി പിടികൂടിയപ്പോൾ
ജിദ്ദ: ഹഷീഷ് വ്യാപാരിയായ സൗദി പൗരനെ പൊലീസ് ലൈവായി പിന്തുടർന്ന് പിടികൂടി. ജിദ്ദയിൽ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിജയകരമായി നടത്തിയ സുരക്ഷാ റെയ്ഡിൽ, 54 കിലോഗ്രാം ഹഷീഷ്, മയക്കുമരുന്ന് ആംഫെറ്റാമൈൻ ഗുളികകൾ എന്നിവയുമായി വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് സ്വദേശി പൗരനെ പിടികൂടിയത്. പൊലീസ് വാഹനം ചേസ് ചെയ്ത് അതിസാഹസികമായാണ് പ്രതിയെ കീഴടക്കി വിലങ്ങ് വെച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയതായും അന്വേഷണം പൂർത്തിയാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും ആൻറി നാർക്കോട്ടിക് വകുപ്പ് വിശദീകരിച്ചു.
മയക്കുമരുന്ന് കള്ളക്കടത്ത് അല്ലെങ്കിൽ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട ലഭ്യമായ എല്ലാ വിവരങ്ങളും മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളിെൻറ 995 എന്ന നമ്പറിലും അറിയിക്കാൻ സുരക്ഷാ അധികാരികൾ രാജ്യവാസികളോട് ആവശ്യപ്പെട്ടു. എല്ലാ റിപ്പോർട്ടുകളും പൂർണ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

