Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഓസ്‌കറിന്‌ സൗദി...

ഓസ്‌കറിന്‌ സൗദി സിനിമയും; പ്രതീക്ഷയർപ്പിച്ച് അറബ് ചലച്ചിത്രലോകം

text_fields
bookmark_border
ഓസ്‌കറിന്‌ സൗദി സിനിമയും; പ്രതീക്ഷയർപ്പിച്ച്   അറബ് ചലച്ചിത്രലോകം
cancel
camera_alt

ഒാ​സ്​​ക​ർ നോ​മി​നേ​ഷ​ൻ ല​ഭി​ച്ച, ഷ​ഹ​ദ് അ​മീ​ൻ സം​വി​ധാ​നം ചെ​യ്‌​ത ‘സ്കെ​യി​ൽ​സി’​ലെ രം​ഗ​ങ്ങ​ൾ

ദ​മ്മാം: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​മാ​യ ഒാ​സ്​​ക​റി​െൻറ 93ാമ​ത് പു​ര​സ്​​കാ​ര​ത്തി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ട്ടി​ക​യി​ൽ സൗ​ദി സി​നി​മ​യും ഇ​ടം​പി​ടി​ച്ചു. അ​റ​ബ്​​ലോ​ക​ത്തെ പ്ര​മു​ഖ ച​ല​ച്ചി​ത്ര​കാ​രി ഷ​ഹ​ദ് അ​മീ​ൻ സം​വി​ധാ​നം ചെ​യ്‌​ത 'സ്കെ​യി​ൽ​സ്' ആ​ണ് അ​ഭി​മാ​ന​നേ​ട്ട​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ​ത്. ഓ​സ്‌​ക​റി​െൻറ അ​ന്താ​രാ​ഷ്​​ട്ര ഫീ​ച്ച​ർ ഫി​ലിം വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് ചി​ത്ര​ത്തി​ന് എ​ൻ​ട്രി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സൗ​ദി ഫി​ലിം ക​മീ​ഷ​നു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക സ​മി​തി​യാ​ണ് ഓ​സ്‌​കാ​ർ പ​ട്ടി​ക​യി​ലേ​ക്ക് 'സ്കെ​യി​ൽ​സ്' തെ​ര​ഞ്ഞെ​ടു​ത്ത​ത്. 'ലേ​ഡി ഓ​ഫ് ദ ​സീ' എ​ന്ന​താ​ണ് ചി​ത്ര​ത്തി​െൻറ മ​റ്റൊ​രു പേ​ര്. ഒ​ട്ടേ​റെ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ൽ, നി​റ​ഞ്ഞ സ​ദ​സ്സി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ച്ച ചി​ത്ര​ത്തെ കൈ​യ​ടി​ക​ളോ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ര്‍ വ​ര​വേ​റ്റ​ത്. ഇ​തി​ന​കം വെ​റോ​ണ ഫി​ലിം പ്രൈ​സ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്‌​തു. അ​റ​ബ് ച​ല​ച്ചി​ത്ര ലോ​ക​ത്തെ പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ ബ​സീ​മ ഹ​ജ്ജാ​ർ, അ​ഷ്‌​റ​ഫ് ബ​ർ​ഹൂം, യാ​ക്കൂ​ബ് അ​ൽ​ഫ​ർ​ഹാ​ൻ എ​ന്നി​വ​രാ​ണ് ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ ന​ൽ​കി​യ​ത്.

'ഹ​യാ​ത്' എ​ന്ന അ​റ​ബി പെ​ൺ​കു​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ അ​റ​ബി മു​ക്കു​വ ഗ്രാ​മ​ത്തി​ലെ സം​സ്​​കാ​ര​വും ആ​ചാ​ര​ങ്ങ​ളും നോ​വേ​റി​യ ജീ​വി​ത പ​രി​സ​ര​വും തീ​ക്ഷ്​​ണ​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളും ഇ​തി​വൃ​ത്ത​മാ​ക്കി​യാ​ണ് ക​ഥാ​ഗ​തി വി​ക​സി​ക്കു​ന്ന​ത്. ഏ​റി​യോ കു​റ​ഞ്ഞോ അ​ള​വി​ൽ പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്ന സ്ത്രീ​ക​ളു​ടെ സ​മ്മി​ശ്ര വി​കാ​ര​ങ്ങ​ളും മ​നോ​വ്യാ​പാ​ര​ങ്ങ​ളും ഒ​പ്പി​യെ​ടു​ക്കു​ന്ന കൂ​ടു​ത​ൽ ച​ല​ച്ചി​ത്ര​ങ്ങ​ൾ അ​ഭ്ര​പാ​ളി​യി​ൽ വെ​ളി​ച്ചം കാ​ണേ​ണ്ട​തു​ണ്ടെ​ന്ന് സം​വി​ധാ​യി​ക ഷ​ഹ​ദ് അ​മീ​ൻ ഒാ​സ്​​ക​ർ വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്‌​ട്ര വേ​ദി​യി​ൽ സൗ​ദി​യെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ ത​െൻറ ചി​ത്രം തി​ര​ശ്ശീ​ല​യി​ൽ തെ​ളി​യു​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

2013ൽ ​ഓ​സ്‌​ക​ർ നോ​മി​നേ​ഷ​ൻ നേ​ടി​യ 'വ​ജ്‌​ദ' എ​ന്ന, ഹൈ​ഫ മ​ൻ​സൂ​റി​െൻറ ചി​ത്ര​വും ഏ​റെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. മ​ഹ​മൂ​ദ് സ​ബ്ബാ​ഗ് സം​വി​ധാ​നം ചെ​യ്‌​ത 'ബ​ർ​ഖ യു​കാ​ബി​ല് ബ​ർ​ഖ' എ​ന്ന ചി​ത്രം 2016ൽ ​ഓ​സ്‌​ക​റി​ൽ ഇ​ടം​നേ​ടി​യി​രു​ന്നു. പു​ര​സ്‌​കാ​ര​വേ​ദി​യി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ന്തി​മ​പ​ട്ടി​ക​യി​ലെ​ത്താ​തെ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. വി​വി​ധ ഭാ​വ​ങ്ങ​ളു​ടെ പ​ക​ർ​ന്നാ​ട്ട​മാ​യി അ​ര​ങ്ങേ​റാ​റു​ള്ള കു​ട്ടി​ക​ളു​ടെ നാ​ട​ക​മേ​ള മു​ത​ൽ സാ​മൂ​ഹി​ക ഉ​ള്ള​ട​ക്ക​മു​ള്ള ക​ഥ​ക​ൾ ​ ൈക​യ​ട​ക്ക​ത്തോ​ടെ തി​ര​ശ്ശീ​ല​യി​ൽ എ​ത്തി​ക്കു​ന്ന പ്ര​മു​ഖ സി​നി​മ​നി​ർ​മാ​താ​ക്ക​ൾ വ​രെ അ​ണി​നി​ര​ക്കു​ന്ന​താ​ണ് സ​മ​കാ​ലി​ക അ​റ​ബ് ച​ല​ച്ചി​ത്ര ലോ​കം.

അ​ഭി​ന​യ​രം​ഗ​ത്തെ പു​തി​യ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സി​നി​മ​ക​ൾ നി​ർ​മി​ക്കാ​നും പ​ഠി​പ്പി​ക്കു​ന്ന നി​ര​വ​ധി ശി​ൽ​പ​ശാ​ല​ക​ളാ​ണ് രാ​ജ്യ​ത്ത് അ​ര​ങ്ങേ​റാ​റു​ള്ള​ത്. സൗ​ദി എ​ല്ലാ മേ​ഖ​ല​ക​ളി​ലും മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ​ർ​ത്ത​മാ​ന സാ​ഹ​ച​ര്യ​ത്തി​ൽ, ഏ​റെ പ്ര​ത്യാ​ശ​യോ​ടെ​യാ​ണ് 'സ്കെ​യി​ൽ​സി'​െൻറ ഓ​സ്‌​ക​ർ വേ​ദി​യി​ലെ പ്ര​ക​ട​ന​ത്തെ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ൾ നോ​ക്കി​ക്കാ​ണു​ന്ന​ത്. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള അ​ന്താ​രാ​ഷ്‌​ട്ര ച​ല​ച്ചി​ത്ര സി​നി​മ​ക​ൾ മാ​റ്റു​ര​ക്കു​ന്ന വേ​ദി​യി​ൽ ഏ​പ്രി​ൽ 25നാ​ണ് നി​ർ​ണാ​യ​ക ഫ​ല​പ്ര​ഖ്യാ​പ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oscar nominationsaudi cinema
Next Story