Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഇൻഫ്ലുവൻസ...

സൗദിയിൽ ഇൻഫ്ലുവൻസ വാക്സിനുകൾ നിർമിക്കുന്നതിന്​ സൗദി-ചൈനീസ് പങ്കാളിത്തം

text_fields
bookmark_border
Free immunization vaccine
cancel

റിയാദ്​: സൗദിയിലും ഗൾഫിലും ഇൻഫ്ലുവൻസ വാക്സിനുകൾ നിർമിക്കുന്നതിന് സൗദി-ചൈനീസ് പങ്കാളിത്തം. സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ആൻഡ് മെഡിക്കൽ സപ്ലൈസ് കമ്പനി (സ്​പിമാകോ)യും ചൈന നാഷനൽ ബയോടെക്‌നോളജി ഗ്രൂപ് ലിമിറ്റഡുമായാണ്​ സഹകരണ കരാറിൽ ഒപ്പുവെച്ചത്​.

സൗദിയിലും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലും ഇൻഫ്ലുവൻസ വാക്‌സിനുകൾ വിതരണം ചെയ്യുന്നതിനും നിർമിക്കുന്നതിനും വിപണം ചെയ്യുന്നതും കരാറിലുൾ​പ്പെടും.

ഈ മേഖലയിൽ ചൈനീസ്​ കമ്പനി നിർമിക്കുന്ന ഇൻഫ്ലുവൻസ വാക്സിനുകൾ നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള പ്രത്യേക അവകാശങ്ങൾ ഒപ്പിട്ട കരാർ നൽകുന്നുണ്ടെന്ന് സ്പിമാകോ വിശദീകരിച്ചു. കരാറി​ന്റെ കാലാവധി 2026 ഡിസംബർ 31 വരെ നീളുമെന്നും സൂചിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi News
News Summary - Saudi-Chinese partnership to produce influenza vaccines in Saudi Arabia
Next Story