സാംസ്കാരിക സഹകരണം വർധിപ്പിക്കാൻ സൗദി-ചൈനീസ് കരാർ
text_fieldsസാംസ്കാരിക സഹകരണം വർധിപ്പിക്കാനുള്ള സൗദി-ചൈനീസ് കരാർ ഒപ്പിട്ടപ്പോൾ
റിയാദ്: സൗദി അറേബ്യയും ചൈനയും തമ്മിലുള്ള സാംസ്കാരിക സഹകരണം വർധിപ്പിക്കുന്നതിന് കരാർ. ചൈനീസ്-അറബ് സെന്റർ ഫോർ കൾചറൽ ആൻഡ് ടൂറിസം കോഓപറേഷൻ സ്റ്റഡീസും സൗദി സാംസ്കാരിക മന്ത്രാലയവുമാണ് എക്സിക്യൂട്ടിവ് പ്രോഗ്രാമിനുവേണ്ടിയുള്ള ഉടമ്പടിയിൽ ഒപ്പുവെച്ചത്. 2025ലെ സൗദി-ചൈനീസ് സാംസ്കാരിക വർഷത്തോട് അനുബന്ധിച്ചാണിത്.
പ്രോഗ്രാമിൽ സാംസ്കാരിക സഹകരണത്തിന്റെ ഒന്നിലധികം മേഖലകൾ ഉൾപ്പെടുന്നു. പൊതുതാൽപര്യമുള്ള സാംസ്കാരിക വിഷയങ്ങളിൽ സംയുക്ത ഗവേഷണം നടത്തുക, ചൈനീസ് ആർക്കൈവുകളിലെ സൗദി സാംസ്കാരിക ഉള്ളടക്കവും സൗദി ആർക്കൈവുകളിലെ ചൈനീസ് സാംസ്കാരിക ഉള്ളടക്കവും ക്രമപ്പെടുത്തുക, പൊതുവായ സാംസ്കാരിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സമ്മേളനങ്ങളും സെമിനാറുകളും നടത്തുക, സൗദി ഗവേഷകർക്ക് ചൈനീസ് സർവകലാശാലകളിലേക്കും ഗവേഷണ കേന്ദ്രങ്ങളിലേക്കും സന്ദർശനം സാധ്യമാക്കുക, സാംസ്കാരിക രംഗത്തെ വിദഗ്ധരെ ഇരുവിഭാഗത്തിനും നൽകുക, ഗവേഷണ ഫെലോഷിപ്പ് പ്രോഗ്രാമിനെ പിന്തുണക്കുക, ഉപദേശക പിന്തുണ നൽകുക, ഗവേഷണ കൈമാറ്റങ്ങൾക്കുള്ള പിന്തുണ എന്നിവ പരിപാടിയിൽ ഉൾപ്പെടുന്നു. ‘വിഷൻ 2030’ന്റെ ഭാഗമായി ദേശീയ സാംസ്കാരിക പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നായ അന്താരാഷ്ട്ര സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ താൽപര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

