Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആണവോർജ സഹകരണത്തിന്​...

ആണവോർജ സഹകരണത്തിന്​ സൗദി - ചൈന കരാർ

text_fields
bookmark_border
ആണവോർജ സഹകരണത്തിന്​ സൗദി - ചൈന കരാർ
cancel
റിയാദ്​: ആണവോർജ രംഗത്ത്​ സഹകരണം വർധിപ്പിക്കാൻ സൗദി അറേബ്യയും ചൈനയും കരാറിലെത്തി. രാജ്യത്തി​​െൻറ ഉൗർജ രംഗം വൈവിധ്യവത്​കരിക്കാനുള്ള സൗദിയുടെ ദീർഘകാല പദ്ധതികളുടെ ഭാഗമാണിത്​. ചൈനയിലെ മുൻനിര ആണവോർജ സ്​ഥാപനമായ ചൈന നാഷനൽ ന്യൂക്ലിയൻ കോർപറേഷൻ (സി.എൻ.എൻ.സി) ആണ്​ സൗദി ജിയോളജിക്കൽ സർവേയുമായി കഴിഞ്ഞദിവസം ധാരണപത്രം ഒപ്പിട്ടത്​. രാജ്യത്തെ യുറേനിയം, തോറിയം നിക്ഷേപങ്ങളിൽ കൂടുതൽ പര്യ​േവക്ഷണം നടത്തുകയെന്നതാണ്​ കരാറി​​െൻറ അടിസ്​ഥാനം.ആണവ റിയാക്​ടറുകൾക്ക്​ ​േവണ്ട ജല ശുദ്ധീകരണപദ്ധതിക്കായി മറ്റൊരു കരാറും ധാരണയായിട്ടുണ്ട്​. സൗദി ടെക്​നോളജി ഡെവലപ്​മ​െൻറ്​ ആൻഡ്​ ഇൻവെസ്​റ്റ്​മ​െൻറ കമ്പനിയും (തഖ്​നിയ) ചൈന ന്യൂക്ലിയർ എൻജിനീയറിങ്​ ഗ്രൂപ്പ്​ കോർപറേഷനും തമ്മിലായിരുന്നു ഇൗ ധാരണ. ഇതിനൊപ്പമാണ്​ രാജ്യത്തി​​െൻറ ആണവസംവിധാനങ്ങളുടെ ചുമതലയുള്ള കിങ്​ അബ്​ദുല്ല സിറ്റി ​േഫാർ ആറ്റമിക്​ ആൻഡ്​ റിന്യൂവബ്​ൾ എനർജി പ്രസിഡൻറ്​ ഹാശിം യമാമയും ചൈനീസ്​ പ്രതിനിധികളുമായി ചർച്ച നടത്തിയതും. രാജ്യത്ത്​ രണ്ട്​ ആണവ റിയാക്​ടറുകൾ സ്​ഥാപിക്കുന്നതും ​േതാറിയം, യുറേനിയം പര്യവേക്ഷണവുമായിരുന്നു ചർച്ചാവിഷയം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssaudi- china agriment - gulf news
News Summary - saudi- china agriment saudi gulf news
Next Story