ആറു രാജ്യങ്ങളിൽ സൗദിയുടെ ജീവകാരുണ്യ പ്രവർത്തനം തുടരുന്നു
text_fieldsലബനാനിലെ കെ.എസ്. റിലീഫ് പ്രവർത്തനം
യാംബു: വിദേശ രാജ്യങ്ങളിൽ റിലീഫ് പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമായി നടത്തുന്നതിനും ദുരിതാശ്വാസ സേവന പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിനും സ്ഥാപിച്ച കിങ് സൽമാൻ സെൻറർ ഫോർ ഹ്യുമാനിറ്റേറിയൻ റിലീഫ് സെൻറർ (കെ.എസ് റിലീഫ്) പ്രവർത്തനങ്ങൾ ഇപ്പോൾ ആറു രാജ്യങ്ങളിൽ തുടരുന്നു. ഈ രാജ്യങ്ങളിൽ നിരവധി ജീവകാരുണ്യ, പുനരധിവാസ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അഫ്ഗാനിസ്താനിലെ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണപ്പൊതികളുടെ വിതരണം നടക്കുന്നു. യുദ്ധത്തിൽ തകർന്ന രാജ്യത്ത് ദുരിതമനുഭവിക്കുന്ന 3,600 പേരെ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷന്റെ (ഒ.ഐ.സി) സഹകരണത്തോടെ കെ.എസ്. റിലീഫ് സെൻറർ സഹായിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. യമനിൽ 70 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്ന് 70.299 ടൺ ഭക്ഷണം എത്തിച്ചുകൊടുത്തു. ഇത് രാജ്യത്തെ ടെയ്സ് ഗവർണറേറ്റിലെ 1,533 വ്യക്തികൾക്ക് പ്രയോജനം ചെയ്തു. സുഡാനിലെ നിർധനരായ ആളുകൾക്ക് 500 ഭക്ഷണപ്പൊതികളും, അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്ക് 3,541 ഭക്ഷണപ്പൊതികളും വിതരണം ചെയ്തു.
പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ 2,800 പേർക്ക് 400 ഭക്ഷണപ്പൊതികളും കെ.എസ് റിലീഫ് സെൻറർ ഈയിടെ പൂർത്തിയാക്കിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പശ്ചിമ ആഫ്രിക്കൻ രാഷ്ട്രമായ നൈജറിന്റെ തലസ്ഥാനമായ നയാമേയിലെ നിർധനരായ ആളുകൾക്ക് 500 ഭക്ഷണപ്പൊതികൾ 4,924 ആളുകൾക്ക് വിതരണം ചെയ്യാനുള്ള നടപടികൾ സെന്റർ പൂർത്തിയാക്കി.
അഭയാർഥികൾക്കും നിർധനരായവർക്കും ശീതകാല വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയായ ‘കനാഫി’ന്റെ ഭാഗമായി ലബനാനിലെ 1,060 സിറിയ, ഫലസ്തീൻ അഭയാർഥികൾക്ക് വസ്ത്രവിതരണത്തിനുള്ള നടപടികൾ പൂർത്തിയാക്കിയതായും സെൻറർ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

