അടുത്ത നാല് വർഷത്തേക്കുള്ള അവധിദിനങ്ങളും പ്രവൃത്തിസമയവും പ്രഖ്യാപിച്ച് സൗദി സെൻട്രൽ ബാങ്ക്
text_fieldsറിയാദ്: 2029 വരെ അടുത്ത നാല് വർഷത്തേക്കുള്ള അവധിദിനങ്ങളും പ്രവൃത്തിസമയവും സൗദി സെൻട്രൽ ബാങ്ക് (സമാ) പ്രഖ്യാപിച്ചു. 2026 മുതൽ 2029 വരെയുള്ള കാലയളവിലെ ഈദ്, ദേശീയ ദിനം, സ്ഥാപകദിനം തുടങ്ങിയ അവധി ദിനങ്ങളാണ് സമാ വിശദീകരിച്ചിരിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങൾക്കും സൗദി അറേബ്യൻ റിയാൽ ഇൻറർബാങ്ക് എക്സ്പ്രസ് സിസ്റ്റത്തിനും (ആർ.ടി.ജി.എസ്) അവധി ബാധകമാകും.
ധനകാര്യ സ്ഥാപനങ്ങളുടെ ഈദ് അവധിദിനങ്ങൾ:
2026 ഈദുൽ ഫിത്ർ: 2026 മാർച്ച് 17 ചൊവ്വാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച വരെ.
2027 ഈദുൽ ഫിത്ർ: 2027 മാർച്ച് 7 ഞായറാഴ്ച മുതൽ മാർച്ച് 11 വ്യാഴാഴ്ച വരെ.
2028 ഈദുൽ ഫിത്ർ: 2028 ഫെബ്രുവരി 27 ഞായറാഴ്ച മുതൽ മാർച്ച് 2 വ്യാഴാഴ്ച വരെ.
2029 ഈദുൽ ഫിത്ർ: 2029 ഫെബ്രുവരി 12 തിങ്കളാഴ്ച മുതൽ ഫെബ്രുവരി 18 ഞായറാഴ്ച വരെ.
2026 ഈദുൽ അദ്ഹ: 2026 മെയ് 24 ഞായറാഴ്ച മുതൽ മെയ് 28 വ്യാഴാഴ്ച വരെ.
2027 ഈദുൽ അദ്ഹ: 2027 മെയ് 16 ഞായറാഴ്ച മുതൽ മെയ് 20 വ്യാഴാഴ്ച വരെ.
2028 ഈദുൽ അദ്ഹ: 2028 മെയ് 3 ബുധനാഴ്ച മുതൽ മെയ് 9 ചൊവ്വാഴ്ച വരെ.
2029 ഈദുൽ അദ്ഹ: 2029 ഏപ്രിൽ 22 ഞായറാഴ്ച മുതൽ ഏപ്രിൽ 26 വ്യാഴാഴ്ച വരെ.
ആർ.ടി.ജി.എസ് ഈദ് അവധി ദിനങ്ങൾ:
2026 ഈദുൽ ഫിത്ർ: 2026 മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ.
2027 ഈദുൽ ഫിത്ർ: 2027 മാർച്ച് 8 തിങ്കളാഴ്ച മുതൽ മാർച്ച് 10 ബുധനാഴ്ച വരെ.
2028 ഈദുൽ ഫിത്ർ: 2028 ഫെബ്രുവരി 27 ഞായറാഴ്ച മുതൽ ഫെബ്രുവരി 28 തിങ്കളാഴ്ച വരെ.
2029 ഈദുൽ ഫിത്ർ: 2029 ഫെബ്രുവരി 13 ചൊവ്വാഴ്ച മുതൽ ഫെബ്രുവരി 15 വ്യാഴാഴ്ച വരെ.
2026 ഈദുൽ അദ്ഹ: 2026 മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 28 വ്യാഴാഴ്ച വരെ.
2027 ഈദുൽ അദ്ഹ: 2027 മെയ് 16 ഞായറാഴ്ച മുതൽ മെയ് 18 ചൊവ്വാഴ്ച വരെ.
2028 ഈദുൽ അദ്ഹ: 2028 മെയ് 4 വ്യാഴാഴ്ച മുതൽ മെയ് 7 ഞായറാഴ്ച വരെ.
2029 ഈദുൽ അദ്ഹ: 2029 ഏപ്രിൽ 23 തിങ്കളാഴ്ച മുതൽ ഏപ്രിൽ 25 ബുധനാഴ്ച വരെ.
സെപ്തംബർ 23 ന് വരുന്ന ദേശീയ ദിനവും ഫെബ്രുവരി 22 ലെ സ്ഥാപക ദിനവും പൊതുഅവധിയായിരിക്കും. ഈ ദിനങ്ങൾ വെള്ളിയാഴ്ചയാണെങ്കിൽ അവധി വ്യാഴാഴ്ചയായിരിക്കും. ശനിയാഴ്ചയാണെങ്കിൽ ഞായറാഴ്ചയും അവധി ലഭിക്കും. റമദാൻ മാസത്തിൽ ഉപഭോക്താക്കളുമായി നേരിട്ട് ഇടപാടുകൾ നടത്തുന്ന ബാങ്കുകളും ആർ.ടി.ജി.എസ് സംവിധാനവും രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയായിരിക്കും പ്രവർത്തിക്കുക.
കറൻസി കൈമാറ്റ കേന്ദ്രങ്ങളും പേയ്മെന്റ് സർവീസ് പ്രൊവൈഡർമാരും രാവിലെ 9:30 നും വൈകുന്നേരം 5:30 നും ഇടയിൽ ആറ് മണിക്കൂർ ഷിഫ്റ്റുകളിൽ പ്രവർത്തിക്കും. ഹജ്ജ് സമയത്ത് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തി ചെക്ക്പോസ്റ്റുകൾ, മക്ക, മദീന എന്നിവിടങ്ങളിലെ സീസണൽ ബ്രാഞ്ചുകൾ വാരാന്ത്യങ്ങളിലും തുറന്നുപ്രവർത്തിക്കും.
കൂടുതൽ തിരക്കുള്ള പ്രദേശങ്ങളിലെ ബ്രാഞ്ചുകൾ അവധി ദിനങ്ങളിൽ തുറക്കാനും അവയുടെ സമയക്രമം പൊതുജനങ്ങളെ അറിയിക്കാനും സമാ നിർദ്ദേശം നൽകി. അവധി ദിവസങ്ങളിലും സാമ്പത്തിക സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് സമാ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

