സൗദി-കാനഡ രാഷ്ട്രീയ കൂടിയാലോചനകൾ നടന്നു
text_fieldsസൗദി അറേബ്യയുടെയും കാനഡയുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ നടന്ന ആദ്യ രാഷ്ട്രീയ കൂടിയാലോചനായോഗം
റിയാദ്: സൗദി അറേബ്യയുടെയും കാനഡയുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള രാഷ്ട്രീയ കൂടിയാലോചനകളുടെ ആദ്യ റൗണ്ട് കനേഡിയൻ തലസ്ഥാനമായ ഒട്ട്വയിൽ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്ത യോഗങ്ങളിൽ പൊതുതാൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറി.
സൗദി പക്ഷത്തെ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി അംബാസഡർ ഡോ. സുഊദ് ബിൻ മുഹമ്മദ് അൽസാത്വിയും കനേഡിയൻ പക്ഷത്തെ യൂറോപ്പ്, ആർട്ടിക്, മിഡിലീസ്റ്റ് എന്നിവ ഉൾപ്പെടുന്ന മേഖലയുടെ അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി അലക്സാണ്ടർ ലെവിക്കും നയിച്ചു. കാനഡയിലെ സൗദി അംബാസഡർ അമൽ ബിൻത് യഹ്യ അൽമഅ്ലിമി യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

