Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശ്ചിമേഷ്യയിൽ യുദ്ധം ഒഴിവാക്കണം, ചർച്ച വേണം; ട്രംപുമായി സംസാരിച്ച് സൗദി കിരീടാവകാശി

text_fields
bookmark_border
ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തിയെന്ന്​ ട്രംപ്​
പശ്ചിമേഷ്യയിൽ യുദ്ധം ഒഴിവാക്കണം, ചർച്ച വേണം; ട്രംപുമായി സംസാരിച്ച് സൗദി കിരീടാവകാശി
cancel

റിയാദ്: പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധാന്തരീക്ഷം ഒഴിവാക്കാൻ സൈനിക നടപടികൾക്ക് പകരം ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപുമായി ഞായറാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മേഖലയിലെ നിലവിലെ അടിയന്തര സാഹചര്യങ്ങളും, അത് ലോകരാജ്യങ്ങളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഇരുനേതാക്കളും സംസാരിച്ചു. കൂടാതെ സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു.

ഒരു വൻ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ അത് ലോകത്തി​െൻറ മൊത്തം സമാധാനത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് സൗദി കിരീടാവകാശി മുന്നറിയിപ്പ് നൽകി. പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാവരും ഒരുമിച്ച് നിന്ന് സമാധാന ചർച്ചകൾക്ക് വഴി തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇറാനെതിരെ നടത്താനിരുന്ന സൈനിക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ് ശനിയാഴ്ച അറിയിച്ചിരുന്നു. ഇറാ​െൻറയും മേഖലയിലെ മറ്റ് സൗഹൃദ രാജ്യങ്ങളുടെയും അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനം. എന്നാൽ എത്രയും പെട്ടെന്ന് ഒരു സമാധാന കരാറിൽ എത്തണം എന്ന നിബന്ധനയോടെയാണ് അമേരിക്ക തൽക്കാലം ആക്രമണത്തിൽ നിന്ന് പിന്നോട്ട് പോയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ട്രംപുമായി ചർച്ച നടത്തി സൗദി
Next Story