Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഖലയുടെ സ്ഥിരത; ‘മക്ക കരാർ’ രാജ്യങ്ങളുടെ നിർണായക പങ്ക് എടുത്ത് പറഞ്ഞ് സൗദി മന്ത്രിസഭ

text_fields
bookmark_border
വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പ്രകടനത്തെ അഭിനന്ദിച്ചു
Crown Prince Mohammed bin Salman
cancel
camera_alt

കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ

റിയാദ്: മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ‘മക്ക കരാർ’ രാജ്യങ്ങളുടെ നിർണായക പങ്ക് സൗദി മന്ത്രിസഭ എടുത്തുപറഞ്ഞു. ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പ്രതിരോധത്തിനായുള്ള ‘മക്ക കരാർ’ രാജ്യങ്ങളും ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ചകളുടെ ഉള്ളടക്കം അവലോകനം ചെയ്തപ്പോഴാണിത്.

സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ഖത്തർ സർക്കാറും പാകിസ്ഥാനും നടത്തുന്ന മാധ്യസ്ഥ ശ്രമങ്ങളെയും സമാധാനം കൈവരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും മന്ത്രിസഭ പിന്തുണച്ചു. പ്രാദേശികമായും അന്തർദേശീയമായും സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത മന്ത്രിസഭ ആവർത്തിച്ചു.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, കസാഖിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവ് എന്നിവരിൽ നിന്ന് സൽമാൻ രാജാവിനും കിരീടാവകാശിക്കും ലഭിച്ച സന്ദേശങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മന്ത്രിസഭയിൽ വിശദീകരിച്ചു. കൂടാതെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയിലെ വിവരങ്ങളും, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസുമായി നടത്തിയ ഔദ്യോഗിക ചർച്ചകളുടെ ഫലങ്ങളും അദ്ദേഹം വിശദീകരിച്ചു.

മക്ക, മദീന എന്നിവടങ്ങളെയും രാജ്യത്തിലെ വിവിധ നഗരങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന ആവർത്തിച്ചുള്ള ആക്രമണ ശ്രമങ്ങളെ തടയുന്നതിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കാണിച്ച ഉയർന്ന ശേഷിയെ മന്ത്രിസഭ അഭിനന്ദിച്ചു.

ഈ ക്രിമിനൽ ആക്രമണങ്ങൾ സൗദിയുടെ പരമാധികാ രത്തിനും ഇസ്‍ലാമിക വിശുദ്ധ സ്ഥലങ്ങളുടെ പവിത്രതക്കും നേരേയുള്ള ഗുരുതരമായ കടന്നുകയറ്റവും ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ വികാരങ്ങളെ ക്രൂരമായി വ്രണപ്പെടുത്തലുമാണെന്ന് വിശേഷിപ്പിച്ച മന്ത്രിസഭ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. ഇരുഹറമുകളുടെയും അവിടുത്തെ തീർഥാടകരുടെയും പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്നവരുടെയും സുരക്ഷ പൂർണ്ണ നിശ്ചയദാർഢ്യത്തോടെ സംരക്ഷിക്കുന്നതിൽ സൗദി അറേബ്യയ്ക്കുള്ള നിയമാനുസൃതമായ അവകാശം മന്ത്രിസഭ ആവർത്തിച്ചു വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi Cabinet Welcomes Mediation Efforts and Affirms Regional Security
Next Story