ഗതാഗത നിയമത്തിലെ ആർട്ടിക്ൾ 74 ഭേദഗതിക്ക് സൗദി മന്ത്രിസഭ അംഗീകാരം
text_fieldsസൗദി മന്ത്രിസഭ
Saudi Cabinet approves exemption from Article 74 of the Traffic Law
റിയാദ്: ഗതാഗത നിയമത്തിലെ ആർട്ടിക്ൾ 74 ഭേദഗതി ചെയ്യുന്നതിന് സൗദി മന്ത്രിസഭ അംഗീകാരം നൽകി. പൊതുസുരക്ഷക്ക് അപകടമുണ്ടാക്കുന്ന ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു വർഷം വരെ തടവും നാടുകടത്തലും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ ചുമത്താൻ വ്യവസ്ഥ ചെയ്യുന്നയാണിത്.
ആദ്യത്തെ ലംഘനം നടത്തിയ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ രണ്ടാമതും പൊതുസുരക്ഷക്ക് അപകടമുണ്ടാക്കുന്ന ലംഘനം നടത്തിയാൽ പരമാവധി പിഴ ചുമത്തുമെന്ന് ഭേദഗതി ചെയ്ത ആർടിക്ൾ വ്യവസ്ഥ ചെയ്യുന്നു. അതേ വർഷത്തിനുള്ളിൽ മൂന്നാം തവണയും നിയമലംഘനം നടന്നാൽ രണ്ടാമത്തെ നിയമലംഘനത്തിന് നിശ്ചയിച്ചിട്ടുള്ള പിഴ ഇരട്ടിയായി നൽകേണ്ടത് ആവശ്യമാണെന്ന് കോടതി കരുതുന്നില്ലെങ്കിൽ ഒരു വർഷത്തിൽ കൂടാത്ത തടവ് ശിക്ഷ ചുമത്തുന്നത് പരിഗണിക്കാൻ നിയമലംഘകനെ പ്രത്യേക കോടതിയിലേക്ക് റഫർ ചെയ്യും.
പൊതുജന സുരക്ഷക്ക് ഭീഷണിയാകുന്ന ഏതെങ്കിലും ഗതാഗത നിയമലംഘനം നടത്തിയതിന് അന്തിമ വിധി പുറപ്പെടുവിച്ചാൽ നിയമലംഘകൻ സൗദി പൗരനല്ലാത്ത ആളാണെങ്കിൽ രാജ്യത്ത് നിന്ന് നാടുകടത്താനും രാജ്യത്ത് പ്രവേശിക്കുന്നത് തടയാനും ആഭ്യന്തര മന്ത്രാലയത്തിന് ഈ ഭേദഗതി അധികാരം നൽകുന്നു.
വിദേശകാര്യ, നീതിന്യായ മന്ത്രാലയങ്ങളുമായും പബ്ലിക് പ്രോസിക്യൂഷനുമായും ഏകോപിപ്പിച്ച് മന്ത്രാലയം സ്ഥാപിച്ച ചട്ടങ്ങൾക്ക് അനുസൃതമായാണ് ഈ തീരുമാനം. ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടിവ് ചട്ടങ്ങളിൽ ഈ പിഴയിൽ നിന്ന് ഒഴിവാക്കപ്പെട്ട കേസുകൾ വ്യക്തമാക്കും. ഭേദഗതി പ്രകാരം പൊതുസുരക്ഷയെ അപകടപ്പെടുത്തുന്ന ലംഘനങ്ങളും നിയമലംഘകരെ കോടതിയിലേക്ക് റഫർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

