വരുമാനം 1.14 ലക്ഷം കോടി; 2026-ലെ ബജറ്റിന് അംഗീകാരം നൽകി സൗദി മന്ത്രിസഭ
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ദമ്മാമിൽ ചേർന്ന മന്ത്രിസഭായോഗം
റിയാദ്: 165,40 കോടി റിയാൽ കമ്മി പ്രതീക്ഷിക്കുന്ന 2026-ലേക്കുള്ള ബജറ്റിന് അംഗീകാരം നൽകി സൗദി മന്ത്രിസഭ. ഇതാദ്യമായി ദമ്മാമിലെ അൽ ഖലീജ് കൊട്ടാരത്തിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിൽ ധനവകുപ്പ് അവതരിപ്പിച്ച കരട് ബജറ്റ് 1.147 ലക്ഷം കോടി റിയാൽ വരുമാനവും 1.313 ലക്ഷം കോടി റിയാൽ ചെലവുമാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത സാമ്പത്തിക വർഷമായ 2026-ലേക്കുള്ള സൗദിയുടെ പൊതുബജറ്റാണിത്. 2025-ലെ ബജറ്റ് എസ്റ്റിമേറ്റിനെ അപേക്ഷിച്ച് പുതിയ ബജറ്റിൽ ചെലവിനത്തിൽ രണ്ട് ശതമാനത്തിന്റെ വർധന കണക്കാക്കുന്നു. ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വികസന, സാമൂഹിക പരിപാടികളും പദ്ധതികളും നടപ്പാക്കുന്നതിനും പൗരന്മാരെയും അവരെ സേവിക്കുന്നവരെയും അതിന്റെ മുൻഗണനകളിൽ മുൻപന്തിയിൽ നിർത്തുന്നതിനും സജീവമായി പ്രതിജ്ഞാബദ്ധരാകാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

