സൗദി ബജറ്റ്: 10,200 കോടി റിയാൽ ചെലവ്; 8,330 കോടി വരവ്
text_fieldsറിയാദ്: 1020 ശതകോടി റിയാൽ ചെലവും 833 ശതകോടി റിയാൽ വരവും പ്രതീക്ഷിക്കുന്ന അടുത്ത വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചു.
ലെവി, വിനോദ മേഖല എന്നിവയിൽനിന്നടക്കം എണ്ണയിതര വരുമാനമാണ് അടുത്ത വര്‍ഷവും പ്രതീക്ഷിക്കുന്നത്. 1020 ശതകോടി റിയാല്‍ ചെലവ് പ്രതീക്ഷിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ വന്‍കിട പദ്ധതികള്‍ തുടരും. ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആനാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വരവു ചെലവ് കണക്കുകള്‍ അവതരിപ്പിച്ചത്. സാമ്പത്തിക രംഗത്ത് നേട്ടമുണ്ടാക്കിയ വര്‍ഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
10200 കോടി റിയാലാണ് അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന ചെലവ്. 8330 കോടി വരവും. 187 ബില്യണ്‍ റിയാലിെൻറ കമ്മി ഇതിലുണ്ടാകും. ഈ വര്‍ഷം 1048 ബില്യണ്‍ ചെലവാണ് പ്രതീക്ഷിച്ചത്. 917 ബില്യണ്‍ വരവും. 131 ബില്യണ്‍ റിയാലിെൻറ കമ്മിയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പൊതുചെലവ് കുറക്കും. എണ്ണേതര വരുമാനത്തില്‍ 2.9 ശതമാനം വളര്‍ച്ച തുടരുന്നു. ലെവിയടക്കം പ്രധാന വരുമാനമായി തുടരും. വന്‍കിട പദ്ധതികള്‍ക്ക് പുറമെ, ഭവനപദ്ധതി, സ്വകാര്യവത്കരണം എന്നിവ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
